tag:blogger.com,1999:blog-67921525327918837902024-02-19T00:53:24.828-08:00UncivilisedThoughts...
Let them come from the most uncivilised source.Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.comBlogger42125tag:blogger.com,1999:blog-6792152532791883790.post-47407123908736852952014-07-26T08:56:00.000-07:002014-07-26T08:56:19.621-07:00പുതിയ കഥ

ദേശാഭിമാനി വാരിക 2014, ജൂലൈ 27 ലക്കത്തില്‍ എന്റെ കഥ

Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com1tag:blogger.com,1999:blog-6792152532791883790.post-23597456483571868942011-10-23T00:46:00.000-07:002011-10-23T00:47:45.779-07:00ജീവിതം ഒരു താക്കോല്‍ ദ്വാരത്തിനപ്പുറത്ത്ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ പൊടുന്നനെ ഞാനെന്റെ പാസ്വേഡുകളെല്ലാം മറന്നുപോയി..!!
ജീവിതം പാസ്വേഡുകള്ക്കപ്പുറത്ത് പരിഹസിച്ചു നില്ക്കുന്നു.
ഞാനിപ്പുറത്തും.
ആകെ ഒരു മരവിപ്പ്.ഇന്നലെ രാത്രി എനിക്കെന്തോ സംഭവിച്ചിട്ടുണ്ട്.

'ഉണര്‍ന്നാലുടന്‍ എന്നെ വിളിക്കൂ ' എന്ന കുറിപ്പെഴുതി വെച്ചിട്ട് അവള് ജോലിക്ക് പോയിരിക്കുന്നു.മൊബൈല്‍ ഫോണ്‍ എടുത്ത് വിളിക്കാന്‍ തുടങ്ങിയപ്പോഴാണ്
ആദ്യത്തെ ഞെട്ടല്‍ ..
അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണ്‍ മറന്നുപോയിരിക്കുന്നു..!!
എത്ര ശ്രമിച്ചിട്ടും ഓര്മ വരുന്നില്ല...
എന്തിനായിരിക്കും വിളിക്കാന്‍ പറഞ്ഞത്?
എങ്ങനെ അവളെ വിളിക്കും..?
ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കാന്‍ അറിയാത്തവന് , മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുക എന്നത് സ്മൃതിനാശം തന്നെയാണ്.!!

ലാന്‍ഡ്ഫോണിന്റെ അടുത്തേക്കോടി.
സുഹൃത്തിന്റെ വോയ്സ് മെയ്ല് .
'ഉണര്‍ന്നാലുടന്‍ ഇമെയ്ല് പരിശോധിക്കുക .നീ ഇന്നലെ സബ്മിറ്റ് ചെയ്ത എസ്റ്റിമേറ്റ് ബോസ് തള്ളിക്കളഞ്ഞു. എന്തോ പ്രശ്നമുണ്ട് .'
പരിഭ്രാന്തിയോടെ ലാപ്ടോപ്പെടുത്ത് ലോഗ് ഇന്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ...
ലാപ്ടോപ്പിന്റെ പാസ്വേഡ് ...??

ബന്ധങ്ങളൊക്കെ അറ്റുതുടങ്ങുകയാണോ..?
ഇന്റര്‍നെറ്റിന്റെ വാതില്‍ അടയുക എന്നതിനര്‍ത്ഥം, വലിയൊരു ഘര്‍ഷണത്തില്‍പ്പെട്ട് ജീവിതത്തിന്റെ ഉരുളല്‍ നിലയ്ക്കുക എന്നാണ്.
പത്രം വായിക്കാനാവാതെ, വീടിന്റെ വാടക കൊടുക്കാനാവാതെ, ശമ്പളം അക്കൌണ്ടില്‍ എത്തിയോ എന്ന് നോക്കാനാവാതെ, ബാങ്ക് ലോണും ടെലഫോണ്‍ ബില്ലുമടയ്ക്കാനാവാതെ ഞാന്‍ പകച്ചു നിന്നു .

എല്ലാം ഒരു പാസ്വേഡിനപ്പുറത്താണ്.
ഞാനെങ്ങനെ അപ്പുറത്തെത്തും?
എനിക്കിനി തുടര്‍ന്നു ജീവിക്കാനാവില്ലേ..?

പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല.എനിക്കു വിശക്കുന്നു.ഈ മുറിക്കുള്ളിലിരുന്നാല്‍ എനിക്കു ഭ്രാന്ത് പിടിയ്ക്കും.
പുറത്ത് നഗരം പൊള്ളുന്ന വേഗത്തിലേക്ക് ചലിച്ചു തുടങ്ങി.
എന്തെങ്കിലും ഭക്ഷണം വാങ്ങാനായി പഴ്സ് തുറന്നു.പണം തീര്‍ന്നിരിക്കുന്നു. എ.ടി.എം കൌണ്ടറിലെത്തി കീ അമര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ....

എ.ടി.എമ്മിന്റെ പിന് നമ്പര്‍ ...??

എനിക്ക് ശരിക്കും പേടി തോന്നിത്തുടങ്ങി. ജീവിതം നഷ്ടമാവുന്നു.തെരുവിലൂടെ നടക്കുന്ന ആരോടെങ്കിലും ചോദിച്ചു നോക്കിയാലോ എന്റെ പാസ്വേഡുകളൊന്നു പറഞ്ഞു തരാമോ എന്ന്..

വെയില് വല്ലാതെ പൊള്ളുന്നു.
വിശപ്പും.
എനിക്കെന്റെ അമ്മയെ വിളിച്ച് ഉറക്കെ കരയണമെന്നു തോന്നി.
അമ്മേ ..എന്നെ ഒന്നു പേര് ചൊല്ലി വിളിക്കാമോ..?
എന്തായിരുന്നു എന്റെ പേര് ..?Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com9tag:blogger.com,1999:blog-6792152532791883790.post-12317882839845165772011-03-30T15:32:00.000-07:002011-03-30T15:33:26.087-07:00നിങ്ങളുടെ ബുദ്ധിയെ ആരാണ് ഹൈജാക്ക് ചെയ്തെടുക്കുന്നത്?ഓരോ തെരഞ്ഞെടുപ്പും ഒരര്‍ത്ഥത്തില്‍ സ്വയം തിരിച്ചറിയാനും വെളിപ്പെടുത്താനുമുള്ള അവസരമാണ്.
തന്റെ ബുദ്ധിയുടേയും ചിന്തയുടേയും വിവേചന ശേഷിയുടെയും അളവ് സ്വയം ബോധ്യപ്പെടുന്നതിലൂടെയാണ് തിരിച്ചറിവിന്റെ വെളിച്ചമുണ്ടാവുന്നത്.
ബാലറ്റ് പേപ്പറില്‍ , ശരികളുടെ പക്ഷത്ത് ഒരു മുദ്ര പതിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിങ്ങള്‍ സ്വയം പ്രകാശിക്കുന്ന ഒരു പൗരനായിത്തീരുകയും ചെയ്യും.

ഏതാണ് നിങ്ങളുടെ പക്ഷം?
ഏതാണ് നിങ്ങളുടെ ശരി?

ഇടതുപക്ഷ വിരുദ്ധനാവുക എന്നത് ഒരു ഫാഷനായിരിക്കുന്ന കാലമാണിത്.കഴിഞ്ഞ നാലുവര്‍ഷവും കേരളത്തിലെ മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധമായി നിലകൊണ്ടു.നിരന്തരം ആക്രമിച്ചുകൊണ്ടേയിരുന്നു.
എന്തുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങള്‍ക്ക് മുന്നിലും ഇടതുപക്ഷം ഒരു പൊതു ശത്രുവായി മാറുന്നു?
മര്‍ഡോക്കിന്റെ മാധ്യമങ്ങളുടെ വ്യവസായതാല്പര്യങ്ങള്ക്ക് എന്തിനാണ് ഇടതുപക്ഷത്തെ ഇത്രയ്ക്കു ഭയം..?
ചിന്തിച്ചിട്ടുണ്ടോ..?

നാലു വര്‍ഷംകൊണ്ടു വികസനം മുരടിച്ചു എന്നാണല്ലോ പരാതി ...എക്സ്പ്രസ് ഹൈവേകളും ഫ്ലൈ ഓവറുകളും കണ്ട് രോമാഞ്ചമണിഞ്ഞാലേ മലയാളിക്ക് സമാധാനമാവൂ.
ബെന്‍സ് കാറുകള്‍ക്ക് പറക്കാന്‍ എട്ടുവരിപ്പാതയുണ്ടാക്കല് മാത്രമല്ല ഒരു സര്‍ക്കാറിന്റെ കടമ. ആ പാതയോരത്ത് തളര്‍ന്നിരിക്കുന്ന കുഞ്ഞ് വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കല് കൂടിയാണ്.
ബദല്‍ വികസനം എന്ന ആശയത്തെ കുറിച്ച് ചിന്തിക്കാന്‍ നമ്മെ പഠിപ്പിച്ചത് ഈ സര്‍ക്കാരാണ്.
നീര്‍ത്തടങ്ങളെക്കുറിച്ച് നമ്മോടു സംസാരിച്ചത് ഈ സര്‍ക്കാരാണ്.
മതത്തിന്റെ വിഷം തീണ്ടാതെ, 'മതമില്ലാത്ത ജീവനും' ഈ ഭൂമിയിലുണ്ടാകാം എന്ന് നമ്മോടു പറഞ്ഞത് ഈ സര്‍ക്കാരാണ്.
സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന നിങ്ങളുടെ സഹോദരന്റെയോ സഹോദരിയുടെയോ പാഠപുസ്തകമെടുത്ത് ഒന്ന് വായിച്ചു നോക്കൂ.നമ്മുടെ വിദ്യാലയങ്ങള്‍ എന്തുമാത്രം ക്രിയാത്മകവും സര്ഗാത്മകാവുമാണെന്ന് തിരിച്ചറിയൂ.

ഏതാണ് നിങ്ങളുടെ ശരി?
നിങ്ങളാരുടെ കൂടെയാണ്?

"ഓ..ഈ തെരഞ്ഞെടുപ്പിലൊന്നും ഒരു കാര്യവുമില്ലേന്നെ..എല്ലാ രാഷ്ട്രീയക്കാരും കണക്കാ..ഞാന്‍ വോട്ടു ചെയ്യാനൊന്നുംപോവാറില്ല.."- എന്ന് പറയുന്ന നപുംസക വിഭാകത്തിലാണോ നിങ്ങള്‍ ..?
ചരിത്രത്തില്‍ അത്തരക്കാര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. തോക്കിനെക്കാള്‍ എത്രയോ ശക്തിയുള്ള ബാലറ്റിനെ അവര്‍ക്കെന്നും പേടിയായിരുന്നു.
സമൂഹം നല്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇത്തിള്‍ക്കണ്ണികളെപ്പോലെ പിടിച്ചുപറ്റി, അവര്‍ വ്യവസ്ഥിതിയെ തള്ളിപ്പറഞ്ഞു കൊണ്ടേയിരുന്നു.
അവര്‍ക്ക് ജീവിക്കാന്‍ നട്ടെല്ല് എന്ന വസ്തുവിന്റെ ആവശ്യമേ ഇല്ലായിരുന്നു...
അവരരുടെ കൂടെയാണോ നിങ്ങള്‍ ..?Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com5tag:blogger.com,1999:blog-6792152532791883790.post-39881820034242675532011-02-20T04:47:00.000-08:002011-02-20T04:52:15.446-08:00ഗെറ്റിംഗ് ഹോം- വീട്ടിലേക്കുള്ള യാത്ര എവിടെയാണ് അവസാനിക്കുന്നത്?

സിനിമ: ഗെറ്റിംഗ് ഹോം
രാജ്യം: ചൈന
റിലീസ്:2007

സുഹൃത്തിന്റെ മൃതശരീരവും ചുമലിലേന്തി ഒരാള്‍ നടത്തുന്ന യാത്ര. ആ സുഹൃത്തിന്റെ വീട്ടില്‍ ആ ശരീരം ഏല്പിക്കണം. അത് സ്വന്തം കടമയായി ഏറ്റെടുത്തതാണ് ആ മനുഷ്യന്!
ചൈനയുടെ മനോഹരമായ ഭൂപ്രകൃതിയിലൂടെ ആ മനുഷ്യന് നടത്തുന്ന വിചിത്രമായ യാത്രയുടെ കഥയാണ് 'ഗെറ്റിംഗ് ഹോം.'

ഉറവ വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ ആഖ്യായികയാണ് ഈ സിനിമ.ഏതൊരു മഹത്തായ സൃഷ്ടിയുടേയും പിന്നില്‍ മാനവികതയുടെ ഒരു സൗന്ദര്യശാസ്ത്രമുണ്ടാവുമെന്ന് പറയാറില്ലേ,ആ സൗന്ദര്യം തന്നെയാണ് ഗെറ്റിംഗ് ഹോമിലും കാണാനാവുന്നത്.
നാട്യങ്ങളില്ലാത്ത, ലളിതമായ , അനായാസമായി സംവദിക്കുന്ന സിനിമ.

ഈ യാത്ര വലിയൊരു കാന്‍വാസില്‍ വരച്ച ചൈനയുടെ ഒരു കാരിക്കേച്ചര്‍ നമുക്ക് തരുന്നു.
പ്രകൃതി, മനുഷ്യര്‍ , ജനജീവിതം, സ്നേഹം, സ്നേഹമില്ലായ്മ, വഞ്ചന, ത്യാഗം..അങ്ങനെ ഈ കാന്‍വാസില്‍ മൂര്ത്തമാവാത്തതായി ഒന്നുമില്ല.

നര്‍മത്തിന്റെ നനുത്ത ആവരണം കൊണ്ടു മൂടിയിട്ടുണ്ടെങ്കിലും , ഇതിലെ ഓരോ ചിരിയും നിങ്ങള്‍ അവസാനിപ്പിക്കുന്നത് ഒരു ഗദ്ഗദത്തിന്റെ നനവോടെയായിരിക്കും...

ഇത് വീട്ടിലെത്താനുള്ള ഒരു യാത്രയുടെ കഥയാണ്.
ഭിന്നപ്രകൃതിയിലൂടെ, ഭിന്ന ഭാവങ്ങളിലൂടെ,ഭിന്ന സ്വരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ സ്വന്തം വേരുകളിലേക്ക് തന്നെ മടങ്ങിയെത്തുന്ന ജീവിതമെന്ന യാത്രയുടെ കഥ.....Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com1tag:blogger.com,1999:blog-6792152532791883790.post-12030860053876606152010-12-07T07:13:00.000-08:002010-12-07T07:15:50.608-08:00അതിഥിതണുത്ത ഡിസംബര്‍ ..
മഞ്ഞുപോലെ വെളുത്ത ഒരു പ്രാവ് ,ജനലിനപ്പുറത്ത് പറന്നുവന്നിരുന്ന്,പതുക്കെ ചോദിച്ചു ;
"അകത്തേക്കു വരട്ടെ..?"
ചില്ലുപാളി പാതി തുറന്നതെയുള്ളൂ..,
ഇളംചൂടുള്ള നനുത്ത ചിറകടികള്‍ കൊണ്ട് എന്റെ പ്രഭാതം പൂത്തു വിടര്‍ന്നു പോയി...!!Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com6tag:blogger.com,1999:blog-6792152532791883790.post-70422247895008449802010-06-16T07:47:00.000-07:002010-06-16T09:43:04.856-07:00ഭാവസങ്കലനങ്ങളിൽ ഒരു മഴഒരു മഴ വന്നു.

1.

നെടുവീർപ്പുകളിൽ ചുട്ടുപഴുത്തു കിടക്കുകയായിരുന്ന പാടവരമ്പുകളിലിരുന്ന് ആരോ പറഞ്ഞു;
"ഹാവൂ...ഇപ്പഴെങ്കിലും ഒന്നു വരാൻ തോന്നീലോ...!"

2.

ഉണക്കാനിട്ടിരുന്ന സാരിയും വാരിയെടുത്തുകൊണ്ടോടുന്നതിനടയിൽ അമ്മിണിയേടത്തി പിറുപിറുത്തു;
"നശിച്ച മഴക്ക് വരാൻ കണ്ടൊരു സമയം...നാളെ കല്യാണത്തിനു പോവാനിട്ടിരുന്ന സാരിയായിരുന്നു...."

3.

മധുരമായ ഒരാലസ്യത്തിൽ മഴയിലേക്കു നോക്കിയിരുന്ന അവളുടെ കാതിൽ അവൻ പറഞ്ഞു;
"നമ്മുടെ കുഞ്ഞ്, നിന്നിലുയിർക്കേണ്ടത് ഈ മഴയിലൂടെയാവണം...."

4.

മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുൻപിൽ കാത്തുനിൽക്കുകയായിരുന്ന എതോ ഒരമ്മ, പെട്ടെന്ന്, ഒരു ഭ്രാന്തിയെപ്പോലെ മഴയിലേക്കോടിയിറങ്ങി, ഹൃദയം പൊട്ടുമാറ് നിലവിളിച്ചു;
"എന്റെ മോനേ..."

5.

മഴയത്ത് കളിയവസാനിപ്പിക്കേണ്ടിവന്ന അർജന്റീനക്കാരൻ കുഞ്ഞഹമ്മദും ബ്രസീലുകാരൻ രാജേഷും,മെസ്സിയുടെയും കക്കായുടേയും ടിഷർട്ടുകളൂരി, കൈമാറി ,പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു.

അങ്ങനെയങ്ങനെ,പ്രതീക്ഷയുടെ പുൽനാമ്പിൽ തലോടിയും പ്രണയപാരവശ്യങ്ങളിൽ കുളിർത്തും പരിഭവക്കാറ്റിൽ കലമ്പിയും സങ്കടക്കടലിൽ കാലിടറി വീണും പിന്നേയും പേരറിയാത്ത ഏതൊക്കെയോ ഭാവങ്ങളിൽ മിന്നിമറഞ്ഞും മഴ ഈ വഴി കടന്നുപോയി.Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com18tag:blogger.com,1999:blog-6792152532791883790.post-73099977455013686462010-05-28T08:41:00.000-07:002010-05-30T10:20:20.318-07:00വഴികൾ,തണൽമരങ്ങൾ,മഞ്ഞപ്പൂക്കൾ....ഒരു മാറ്റവുമില്ല,ഒന്നിനും.
ആ വഴികൾ, ചുവരെഴുത്തുകൾ,മഞ്ഞപ്പൂക്കളുള്ള മരങ്ങൾ,ചുവന്ന നിറമുള്ള കെട്ടിടങ്ങൾ,
ആൾത്തിരക്കിനിടയിലും ഏകാന്തമായ തുരുത്തുകളെ ഒളിപ്പിച്ചുവെക്കുന്ന ഇടനാഴികൾ,
ഹൈഡ്രജൻ സൾഫൈഡിന്റെ മണം,
റെസണൻസ് ട്യൂബിന്റെ മുഴക്കമുള്ള ഫിസിക്സ് ലാബ്..

എല്ലാം പഴയതുപോലെത്തന്നെ..!

രണ്ടാം നിലയിലെ പഴയ ക്ലാസ്സിന്റെ വരാന്തയിൽ നിന്ന് താഴെ നടുമുറ്റത്തേക്കു നോക്കി നിൽക്കെ അവർ ഓർക്കാൻ ശ്രമിച്ചു..
പതിനൊന്നു വർഷങ്ങൾക്കു മുൻപ്,ഇവിടെ നിന്നു അമ്പരപ്പോടെ താഴേക്കു നോക്കി നിന്ന രണ്ടു കുട്ടികളെ...
ഇവിടെ എവിടെയൊക്കെയോ മറന്നുവെച്ചുപോയ ചിരികളെ...
ആരും കാണാതെ പോയ നൊമ്പരങ്ങളെ...
ആരെയും കാണിക്കാതിരുന്ന പേടികളെ...

ക്യാന്റീനിലേക്കുള്ള വഴിയിൽ പൊന്തക്കാടുകൾ പണ്ടത്തേക്കാളേറെയുണ്ട്.

ചായ കൊണ്ടുവെക്കുന്നതിനിടയിൽ,ചിരപരിചിതമായ ചിരിയോടെ രാമേട്ടൻ ചോദിച്ചു;
"സുഖം തന്നെയല്ലേ രണ്ടാൾക്കും..? എത്ര കാലായി കണ്ടിട്ട്..?"

ചായക്കപ്പുകൾക്കുമുൻപിൽ പരസ്പരം നോക്കിയിരുന്നപ്പോൾ,രാമേട്ടന്റെ ചായയിൽ നിന്ന് കഫേ കോഫി ഡേ യിലെ കപ്പോചീനോയിലേക്കും തിരിച്ചുമുള്ള ദൂരത്തെക്കുറിച്ചായിരിക്കണം ഇരുവരും ഓർത്തത്.
'ഒരു നിമിഷം മറന്നു,പരസ്പരം
മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ..'
എന്ന ഏറ്റവും പ്രിയപ്പെട്ട വരികൾ തന്നെയായിരിക്കണം ഇരുവർക്കുമിടയിൽ പെയ്തു തീർന്നത്.
രണ്ടുപേരും പഴയ ഋതുക്കളിലേക്ക് ഒരു മടക്കയാത്ര നടത്തി.

എത്ര നേരമാണ് അങ്ങനെയിരുന്നത്..!

"നിങ്ങളുടെ..കഴിഞ്ഞെങ്കിൽ...."
രാമേട്ടന്റെ ശബ്ദം അവരെ ഒരു ഞെട്ടലിലേക്ക് ഉണർത്തി.

"സീറ്റുകൾ കൂട്ടണമെന്ന് കുറെ നാളായി വിചാരിക്കുന്നു.നടന്നില്ല.അപ്പുറത്ത് കുട്ടികൾ കാത്തുനിൽക്കുന്നു.ചായ കുടിച്ചു കഴിഞ്ഞെങ്കിൽ...."

അടുത്ത നിമിഷം അവർ എഴുന്നേറ്റു.
രണ്ടുപേരുടേയും മനസ്സിലേക്കു ആ വാചകങ്ങൾ ഒരു നോവായി വന്നു വീണു.

കഴിഞ്ഞു, തങ്ങളുടെ കാലം.
പുതിയ കുട്ടികൾ കാത്തുനിൽക്കുന്നു...
അതു തുടർന്നുകൊണ്ടേയിരിക്കും.

ധൃതിയിൽ തിരിഞ്ഞു നടക്കുമ്പോൾ അവർക്കു തോന്നി,
എന്തൊക്കെയോ മറന്നു പോയിരിക്കുന്നു.
പറയാൻ കരുതി വെച്ചിരുന്ന പലതും.
യാത്ര പറയാൻ പോലും.

മഞ്ഞപ്പൂക്കൾ വീണുകിടക്കുന്ന വഴി അവസാനിച്ചപ്പോൾ രണ്ടുപേരും തിരിഞ്ഞു നോക്കിയില്ല.പുറകിൽ ആ പഴയ കെട്ടിടത്തെ പെട്ടെന്ന് ഒരു ചുവന്ന വിഷാദം വന്നു മൂടി.Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com20tag:blogger.com,1999:blog-6792152532791883790.post-3151339123474110072010-05-08T06:45:00.000-07:002010-05-08T07:05:03.454-07:00എവിടേയ്ക്കോ മാഞ്ഞു പോയ വീട്ബാല്യം ചെലവിട്ട ആ വീട് പൊളിച്ചുമാറ്റിയിരിക്കുന്നു.ഒരുപാടു നാളുകള്‍ക്കു ശേഷം ഇന്നലെ അവിടെ ഒന്നു പോയി.

വീട് നിന്നിരുന്നിടത്ത് വലിയൊരു ശൂന്യത...
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍, കളിചിരികള്‍ വറ്റി, മൌനിയായി നിന്ന വീടീന്റെ ചിത്രം മനസ്സിലേക്ക് തിരിച്ചു കൊണ്ടുവരാനൊരു ശ്രമം നടത്തി.

വീട് പൊടുന്നനെ എവിടേയ്ക്കാണ് മാഞ്ഞുപോയത്..?

കൂട്ടിയിട്ട സിമന്റ് ചാക്കുകള്‍ക്കു മുകളില്‍ ഏറെ നേരമിരുന്നു.

പുറകില്‍ ആരോ ഗേറ്റ് തള്ളിത്തുറന്നതുപോലെ.
ഒരു അഞ്ചുവയസ്സുകാരന് സ്കൂളിലേക്ക് ഓടിപ്പോയി.
വൈകുന്നേരം പുതിയ വിശേഷങ്ങളുമായി തിരികെ അമ്മയുടെ മടിയിലേക്ക് ഓടിക്കയറി.
രാത്രി, കോരിച്ചൊരിയുന്ന മഴയത്ത്, മകനു കളിക്കാനുള്ള പുതിയ പന്തുമായി അഛന് കയറി വന്നു.

എത്രയോ രാത്രികള്‍.
പകലുകള്‍.
ഓര്‍മകള്‍.

പഴയ കിണര്‍ മാത്രം ഒരു മൂലയില്‍ ഒതുങ്ങിക്കിടപ്പുണ്ട്.
വേനലില്‍ വാടുകയും മഴയില്‍ തളിര്‍ക്കുകയും ചെയ്ത ബാല്യത്തെ മാറോട് ചേര്‍ത്തുപിടിച്ച്, വീട്, ഇവിടെ എവിടെയോ മറഞ്ഞു നില്പ്പുണ്ടാവണം.

തിരിഞ്ഞു നടക്കുമ്പോള്‍ മൂവാണ്ടന്‍ മാവിനെ ഒന്നു നോക്കി.
മാമ്പൂക്കള്‍...!
കാലം എല്ലാ വേനലിലും വഴിതെറ്റാതെ വന്നു മാമ്പൂക്കളായി വിടരട്ടെ...
പണ്ട്, ഉണ്ണി പിച്ചവെച്ചു നടന്ന ആ മുറ്റത്തേക്ക് ഓര്‍മകളുടെ കനികളായി വെറുതെ പൊഴിയാന്‍....Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com15tag:blogger.com,1999:blog-6792152532791883790.post-2272464095883918722010-04-28T23:51:00.000-07:002010-04-29T19:55:42.169-07:00അയാ(വ)ള്‍'നെറ്റിസണ്' എന്നൊക്കെ വിളിക്കപ്പെടാവുന്ന ഒരു അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ..?
അതായത് 'സിറ്റിസണ്‍' എന്ന പദത്തിന്റെ നേരെ മറുവശം.
ഇന്റര്‍നെറ്റ് മാത്രം ഭക്ഷിക്കുന്നവര്‍.
'ഓഫ് ലൈന്‍ ' ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളോട് ഇത്തിരി പോലും താല്പര്യമില്ലാതെ 'ഓണ്‍ ലൈന്‍' ലോകങ്ങളില്‍ മാത്രം ജീവിക്കുന്നവര്‍...

അവിടെ സംഭവിച്ചേക്കാവുന്ന ഇങ്ങനെ ഒരു അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

രാവിലെ ജോലിക്കു പോയി, വൈകുന്നേരം തിരികെ വാടകവീട്ടിലെത്തുന്ന ഒരു വ്യക്തിയാണ് നിങ്ങളെന്നു വിചാരിക്കൂ...

ഓരോ ദിവസവും വന്നു കേറിയ നിമിഷം തന്നെ, ഭ്രാന്തമായ ആവേശത്തോടെ നിങ്ങള്‍ ഇന്റര്‍നെറ്റിലേക്കു കയറും.

പിന്നെ യാത്രകളാണ്.
പേരറിയാത്ത പ്രദേശങ്ങള്‍,സമതലങ്ങള്‍,താഴ്വരകള്‍,മനുഷ്യര്‍...
ആരൊക്കെയോ ചിരിക്കുന്നു, കുശലങ്ങള്‍ അന്വേഷിക്കുന്നു,പരിഭവിക്കുന്നു,തമാശ പറയുന്നു..
പേരറിയാത്ത, അഥവാ എന്തൊക്കെയോ പേരുകളുള്ള, ആരൊക്കെയോ..
അവരാണ് നിങ്ങളുടെ സുഹൃത്തുക്കള്‍.അവര്‍ മാത്രം.

എന്നും രാവിലെ ഗേറ്റ് തുറന്നു പുറത്തേക്കിറങ്ങുമ്പോള്‍ കൃത്യമായി എതിരെ വരുന്ന പാല്‍കാരനെ നിങ്ങള്‍ കണ്ടിട്ടില്ല.എന്നും ബസ്സ് സ്റ്റോപ്പില്‍ വെച്ച് നിങ്ങളെ നോക്കി വെറുതെയാണെന്നറിഞ്ഞിട്ടും ചിരിക്കുന്ന സ്കൂള്‍ കുട്ടിയെ നിങ്ങള്‍ക്കറിയില്ല.എന്നും 'സുഖം തന്നെയല്ലേ' എന്നു വെറുതെ ചോദിക്കുന്ന ബസ്സ് കണ്ടക്ടറുടെ മുഖവും നിങ്ങള്‍ക്കോര്‍മയില്ല.

അവരെ ആരെയും നിങ്ങള്‍ക്കറിയില്ല.ആ മുഖങ്ങള്‍ നിങ്ങളുടെ ലോകത്തിലല്ല.
അവര്‍ 'ഓഫ് ലൈന്‍'
ആണല്ലോ...

അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ, ഒരു രാത്രി ഏതോ താഴ്വരയിലെ ചാറ്റ് റൂമില്‍ വെച്ച് നിങ്ങള്‍ അയാ(വ)ളെ പരിചയപ്പെടുന്നു.

ആ സുഹൃത്തിന്റെ പേരാണ് എക്സ്.(ഗണിതത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ചരം, ഏതു രൂപവും ഭാവവും മൂല്യവും സ്വീകരിക്കാവുന്ന ഒന്ന്..)

പൊടുന്നനെയാണ് എക്സ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താവുന്നത്.

നിങ്ങളുടെ ചിന്തകള്‍ക്ക് ഒരേ തരംഗദൈര്‍ഘ്യമുണ്ടാവുകയും നിങ്ങളുടെ ഇഷ്ടങ്ങള്‍ ഒരേ ബിന്ദുവില്‍ സംഗമിക്കുകയും ചെയ്തു.

നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക് രാത്രിയുടെ അവസാനത്തോളം നീളമുണ്ടായി.

ഒറ്റ ജാലകം മാത്രമുള്ള നിങ്ങളുടെ പഴകി, ഇരുണ്ട മുറിയില്‍, പുറം ലോകത്തു നിന്നു വിസ്മൃതനായി നിങ്ങള്‍ എക്സിനോട് സംസാരിച്ചുകൊണ്ടേയിരുന്നു...

നിങ്ങളറിയാതെ പുറത്തെ ലോകത്ത്, ഇടക്ക് മഴ വന്നു പോയി.
നിലാവ് ഉദിച്ചു, അസ്തമിച്ചു.
ചീവീടുകള്‍ കരഞ്ഞു.

അകത്ത്, പഴയൊരു ബള്‍ബ്,ലാപ് ടോപ് സ്ക്രീനിന്റെ വെളിച്ചം,നിങ്ങള്‍, പിന്നെ എക്സ്.....

നിങ്ങളുടെ പകലുകള്‍, രാത്രിക്കു വേണ്ടിയുള്ള കാത്തിരിപ്പുകളാവുനു.
ദിവസങ്ങള്‍ കടന്നുപോവുന്നു.

അങ്ങനെയിരിക്കെ ഒരു രാത്രി, പെട്ടെന്ന് എക്സ്, സംഭാഷണത്തിന്റെ ദൈര്‍ഘ്യം കുറക്കുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ ഔപചാരികമായ ചില പദങ്ങളില്‍ തട്ടി വീഴുന്നു.
ചില വിടവുകള്‍...
വാക്കുകളില്‍ ചെറിയ മുറിവുകള്‍..
കണ്ടിരുന്നുവോ നിങ്ങളത്..?

എക്സിന്റെ ചിരിക്കു പിന്നില്‍ ദു:ഖത്തിന്റെ നനവുള്ള നേരിയ നിശ്വാസങ്ങള്‍..?

ഒരു ദിവസം, അപ്രതീക്ഷിതമായി, എക്സ് നിങ്ങളോട് ചോദിക്കുന്നു;
'എന്നെക്കുറിച്ച് നിനക്ക് എന്തെങ്കിലും അറിയാമോ..?'
നിങ്ങള്‍ ഒരു ചിരി അയച്ചു കൊടുക്കുന്നു.
എക്സ് ചോദിക്കുന്നു;
'എന്റെ പേരറിയേണ്ടേ..?'
'ഞാനാരാണെന്നറിയേണ്ടേ..?'
'എവിടെയാണെന്നറിയേണ്ടേ..?'

എല്ലാറ്റിന്റേയും മറുപടിയായി നിങ്ങള്‍ പറയുന്നു;
'വേണ്ട.'
എക്സ് ഒരു വരണ്ട ചിരി നിങ്ങള്‍ക്കയച്ചുതരുന്നു.

പിറ്റേന്ന് ജോലി കഴിഞ്ഞു വരുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ പതിവില്ലാത്ത ഒരാള്‍ക്കൂട്ടം നിങ്ങള്‍ കാണുന്നു.ഇതുവരെ ഒരിക്കല്‍ പോലും കയറിയിട്ടില്ലാത്ത ആ വീട്ടിലേക്ക് നിങ്ങല്‍ ആദ്യമായി കയറുന്നു.
നടുത്തളത്തില്‍ ഒരു ശരീരം.
ആരോ പറഞ്ഞു;
'ആത്മഹത്യയാണ്.'

പതിവു നിസ്സംഗതയെ അസാധാരണമാം വിധം ഒരു ജിജ്ഞാസ കീഴടക്കിയതുകൊണ്ട് നിങ്ങള്‍ ആള്‍ക്കൂട്ടത്തിലൂടെ ഒന്നു പാളി നോക്കുന്നു.
ആ മുഖം..?

എന്നും രാത്രി കാണുന്ന പരിചിതമായ ഒരു മുഖം നല്കിയ ഞെട്ടല്‍ മാറുന്നതിനു മുന്‍പു തന്നെ, നിങ്ങള്‍ മുറിയിലേക്കോടി, ലാപ് ടോപ് തുറന്നു , ലോഗ് ഇന്‍ ചെയ്യുന്നു.

കൈകള്‍ വിറക്കുകയും ശരീരം തളരുകയും ചെയ്യുന്നത് വക വെക്കാതെ, കോണ്ടാക്റ്റ്സ് ലിസ്റ്റില്‍ നിങ്ങള്‍ എക്സിനെ പരതുന്നു.

എക്സ് ഓഫ് ലൈന്‍..!

എക്സിന്റെ പ്രൊഫൈല്‍ ഫോട്ടോയിലേക്ക് നിങ്ങള്‍ ഒന്നേ നോക്കിയുള്ളൂ,

അപ്പോള്‍..?

ഭയം എന്നു വിളിക്കാവുന്ന, തണുത്ത എന്തോ ഒന്ന് നിങ്ങളുടെ ദേഹത്തേക്ക് അരിച്ചുകയറുന്നു...Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com13tag:blogger.com,1999:blog-6792152532791883790.post-28921773665943085062010-04-27T10:32:00.000-07:002010-04-27T10:41:55.423-07:00വാതിലുകൾ
വളരെ പണിപ്പെട്ട്,ഞാൻ എന്റെ പ്രശ്നം ഡോക്ടറുടെ മുന്നിലവതരിപ്പിച്ചു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്നും തീരാത്ത ഒരു സംശയമാണ്,വീടിന്റെ വാതിലുകൾ എല്ലാം അടച്ചോ എന്ന്..
എഴുന്നേറ്റ് ഒരിക്കൽ കൂടി എല്ലായിടത്തും പോയി ഉറപ്പുവരുത്തി കിടന്നാലും അൽപനേരം കഴിയുമ്പോൾ സംശയം വീണ്ടും..
ഏതെങ്കിലും വാതിലടക്കാൻ വിട്ടു പോയോ..?
പിന്നേയും എഴുന്നേറ്റ് നോക്കുന്നു, വന്നു കിടക്കുന്നു.ഉറക്കത്തിലേക്കു വഴുതി വീഴുന്ന ആ നിമിഷം തന്നെ ഞെട്ടി എഴുന്നേൽക്കുന്നു.
ഇല്ല- ഏതൊക്കെയോ വാതിലുകൾ അടക്കാൻ വിട്ടു പോയിട്ടുണ്ട്.
മുൻ വശത്തെ വാതിൽ..?
അടുക്കളയിൽ നിന്ന് പുറത്തേക്കു തുറക്കുന്ന വാതിൽ..?
ഏതൊക്കെയോ അടക്കാൻ ബാക്കിയുണ്ട്...
വയ്യ, ഡോക്ടർ..ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി.
വാതിലുകൾ..അതാണെന്റെ അസുഖം...

ഒരു നിമിഷം ആലോചിച്ച ശേഷം ഡോക്ടർ പറഞ്ഞു;
"ശരി.ഇന്നു രാത്രി 12 മണിക്കു ശേഷം ക്ലിനിക്കിലേക്കു വരൂ.നമുക്കൊന്നു നടക്കാൻ പോവാം."
അന്നു രാത്രി 12 മണിക്കു ഡോക്ടർ എന്നേയും കൂട്ടി നഗരത്തിലേക്കിറങ്ങി.
നഗരം ഉറക്കത്തിലേക്കു വഴുതി വീണുകഴിഞ്ഞിരുന്നു.
തെരുവു വിളക്കിന്റെ നിയോൺ വെളിച്ചത്തിനു താഴെ,നിരയായി കിടന്നുറങ്ങുന്ന മനുഷ്യർ..
അവിടെ എത്തിയപ്പോൾ,ഡോക്ടർ നടത്തം നിർത്തി.
"ഇന്നു രാത്രി,ഇവിടെ,ഈ മനുഷ്യരുടെ കൂടെ ഉറങ്ങു..."
ഞാനൊന്നു ഞെട്ടി.
"ഇവിടെയോ.? ഈ കടത്തിണ്ണയിലോ..?"
ഡോക്ടർ പരുഷമായിത്തന്നെ ചോദിച്ചു;
"നിങ്ങളുടെ അസുഖം മാറണോ..?"
ഞാൻ അനുസരിച്ചു.
അന്നു രാത്രി, അവരുടെ കൂടെ ഞാനുറങ്ങി.സ്വന്തമായി വീടും വാതിലുകളുമില്ലാത്ത ആ മനുഷ്യരുടെ കൂടെ..
ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.

കടൽത്തീരത്ത്, രാത്രി, തനിച്ചു കിടന്നുറങ്ങുന്ന ഞാൻ.
വിശാലമായ മണൽപ്പരപ്പ്.
നക്ഷത്രങ്ങൾ ചിരിക്കുന്ന ആകാശം.
കടലിന്റെ സംഗീതം.

വാതിലുകളെ കുറിച്ചുള്ള ഞെട്ടലുകളില്ലാതെ സുഖമായുറങ്ങി.

Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com1tag:blogger.com,1999:blog-6792152532791883790.post-58399941549803210062010-02-27T09:04:00.000-08:002010-02-27T09:08:10.373-08:00ഒന്നാം ക്ലാസ്സ്ഒന്നാം ക്ലാസ്സിലെ ഒന്നാം ദിവസം.
മുളങ്കാടു കടന്ന്, പാടവരമ്പിൽ വഴുതിയിറങ്ങി,സ്കൂളിലേക്കു പോയി.
സ്കൂൾ മുറ്റത്തു വെച്ച്,പൂമ്പാറ്റ വന്ന് കവിളിൽ തൊട്ടു.
കിളി ഒരു പാട്ടു തന്നു.
മാഷ് ക്ലാസ്സിൽ കയറി.വാതിൽ താഴിട്ടടച്ചു.പാഠപുസ്തകം തുറന്നു.
ഒന്നാം പേജിൽ പൂമ്പാറ്റയുടെ ശവം പുഴു തിന്നുന്നു.
രണ്ടാം പേജിൽ കഴുത്തു ഞെരിഞ്ഞമർന്ന കിളി.
പാട്ട് ആരാണ് കട്ടെടുത്തത്...?Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com2tag:blogger.com,1999:blog-6792152532791883790.post-23889658483684042512009-12-03T09:42:00.000-08:002009-12-03T10:04:52.165-08:00നീലത്താമര- മുഷിഞ്ഞു നാറിയ ഒരു സിനിമ
ലാൽ ജോസിന്റെ പരാജയം.

എം ടി യുടെ ദയനീയ പരാജയം.

പുതിയ ചലച്ചിത്ര ഭാവുകത്വത്തിനു നേരെ പുറം തിരിഞ്ഞു നിൽക്കുന്ന മുഷിഞ്ഞു നാറിയ ഒരു സിനിമ.

അതാണ് നീലത്താമര.

സിനിമ എന്ന മാധ്യമം കാലഘട്ടത്തിന്റെ മുദ്രകളുള്ള ഒരു ഒപ്പു കടലാസാണ്.ജനജീവിതത്തിന്റെ ,സംസ്കാരത്തിന്റെ,വേഷങ്ങളുടെ,സംഗീതത്തിന്റെ, സമരങ്ങളുടെ,കീഴടങ്ങലുകളുടെ,കീഴ്പ്പെടുത്തലുകളുടെ- അങ്ങനെ വർത്തമാനകാലത്തിന്റെ സമഗ്രമായ ഓർമപ്പെടുത്തലാണ്.
ഒരു നല്ല സിനിമ അതിന്റെ സമകാലീനമായ പ്രകാശങ്ങളെ കാലങ്ങൾക്കപ്പുറത്തേക്കു എപ്പോഴും പ്രസരിച്ചുകൊണ്ടേയിരിക്കും.

പ്രമേയത്തിന് അൽപം പോലും മൂല്യം അവകാശപ്പെടാനില്ലാത്ത,അതി സാധാരണമായ ഒരു സിനിമ വർഷങ്ങൾക്കു ശേഷം പിന്നെയുമെടുക്കാൻ പ്രേരിപ്പിച്ചതെന്തായിരിക്കും..?

നീലത്താമര, ക്ലീഷേകളുടെ ഒരു സമാഹാരമാണ്.മനം മടുപ്പിക്കുന്ന പ്രമേയം.ഏതു ചലച്ചിത്ര നിരക്ഷരനും കൃത്യമായി പ്രവചിക്കാവുന്ന വിധം സംവിധാനം ചെയ്യപ്പെട്ട സിനിമ.നായകൻ നായികയെ ഇപ്പോൾ പുറകിൽ നിന്നും എടുത്തുയർത്തുമെന്നും അമ്മിയിൽ അരച്ചുകൊണ്ടിരിക്കുന്ന നാളികേരത്തിൽ നിന്നും ഒരു കഷണമെടുത്തു വായിലിടുമെന്നും ആർക്കാണറിഞ്ഞുകൂടാത്തത്..?

ഒരു പാടു പ്രതീക്ഷകളുണ്ടായിരുന്നു.

മലയാള സിനിമയിൽ വ്യക്തമായ മാധ്യമാവബോധമുള്ള അപൂർവ്വം സംവിധായകരിൽ ഒരാളായ ലാൽ ജോസ്.

മുഖ്യധാരയോട് ചേർന്നു നിന്നുകൊണ്ടു തന്നെ തിരക്കഥയിൽ പുതിയ ഭാഷ്യം കണ്ടെത്തിയ എം ടി.

ഇവരാണ് ഒരുമിച്ചത്!
ഉത്തരം കിട്ടാത്ത ചോദ്യങ്ങളിവയാണ്.
എന്തുകൊണ്ടു പഴയൊരു തിരക്കഥ വീണ്ടും..?

ഇനി പഴയതു തന്നെ മതിയെന്നുണ്ടെങ്കിൽ എന്തു കൊണ്ട് നീലത്താമര പോലെയൊന്ന്..?

എം ടി,പുതിയ തലമുറയുടെ മുന്നിലേക്ക്, എന്തിന് ഇത്രയും അർത്ഥശൂന്യമായ തിരക്കഥയുമായി കടന്നു വന്നു..?
ഓരോ ദിവസവും ലോകത്തെമ്പാടും ചലച്ചിത്രങ്ങളിൽ പുതിയ ആസ്വാദനത്തിന്റെ താഴ്വരകൾ കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്നോർക്കണം. ചലിക്കുന്ന ഒരു ചിത്രമെന്ന കേവല സാങ്കേതികതയിൽ നിന്നും സിനിമയെ സർഗാതമകമാക്കിത്തീർക്കുന്നത് ഈ ആസ്വാദനപരതയാണ്.
കാഴ്ചയുടെ പുതിയ അവബോധത്തിന് എന്ത് നൽകാൻ കഴിഞ്ഞു നീലത്താമരയ്ക്ക്?

എം ടിയുടെ തിരക്കഥകളുടെ എന്നത്തേയും സവിശേഷത,അവയിലെ ധ്വനിസാന്ദ്രമായ ഒരു മുഴക്കമാണ്. അത് പ്രകടമായിത്തുടങ്ങുന്നതിനും മുൻപാണ് നീലത്താമര എഴുതപ്പെടുന്നത്.അത് വീണ്ടും സിനിമയാക്കാൻ അനുവദിക്കുക വഴി എം ടി ചെയ്തത് ചരിത്രപരമായ അബദ്ധം തന്നെയാണ്.

പുതിയ നീലത്താമര എം ടി യെ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്..?

വലിയ വീട്ടിലെ പയ്യനും വേലക്കാരിപ്പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ!

എം ടി യുടെ എഴുത്തിന്റെ ഏതു മുദ്രകളാണ് ഇതിലുള്ളത്?പെരുന്തച്ചൻ,സദയം,പരിണയം,സുകൃതം തുടങ്ങി എം ടി നടത്തിയ 'മാജിക്' പോലെ മറ്റൊന്ന് എന്തുകൊണ്ട് രൂപപ്പെട്ടില്ല..?
ആത്മാഭിമാനമുള്ള സ്ത്രീയുടെ ധീരമായ ചെറുത്തുനിൽപുകളുടെ കഥ,പഞ്ചാഗ്നിയിലും പരിണയത്തിലുമൊക്കെ നമുക്കു കാണിച്ചു തന്ന എം ടി, എന്തു കൊണ്ട് കുഞ്ഞിമാളുവിനെപ്പോലെ തീർത്തും അബലയായ ഒരു കഥാപാത്രത്തിലേക്കു തിരിച്ചു പോയി? നേരിയ ചെറുത്തുനിൽപു പോലും നടത്താതെ യുവാവായ യജമാനന്റെ ഭോഗത്തിന് തീർത്തും കീഴടങ്ങിയ കുഞ്ഞിമാളുവിനെ വീണ്ടും പകർത്തുക വഴി,പഴയ നാറിയ ഫ്യൂഡൽ പല്ലുകൾ ഒന്നു ടൂത് പേസ്റ്റിട്ടു വെളുപ്പിച്ചു. അതിൽ കൂടുതലെന്ത്..?
ലാൽ ജോസിന്റെ സിനിമ കാണാനെത്തുന്ന പുതിയ തലമുറയിലെ പ്രേക്ഷകർക്കു മുൻപിലേക്കു ഇങ്ങനെയൊരു എം ടി യെ ആയിരുന്നില്ല കൊടുക്കേണ്ടിയിരുന്ന ത്.

എം ടി പരാജയപ്പെട്ടതു പോലെത്തന്നെയാണ് ലാൽജോസിന്റെ വീഴ്ചയും.

നീലത്താമര ഒരു പ്രണയബന്ധത്തിന്റെ കഥയാണു പോലും!

ഇതിലെവിടെ പ്രണയം..?

ഒരു പ്രണയ ചിത്രീകരണം മനോഹരമാവണമെങ്കിൽ, അതിന്റെ രൂപപ്പെടലും ക്രമാനുഗതമായ വളർച്ചയും അനുഭവവേദ്യമാകണം.ഇവിടെ ഇതു രണ്ടുമില്ല.

ആദ്യത്തെ കാഴ്ച മുതൽ ശാരീരിക ബന്ധം വരെയെത്തിയ പ്രണയത്തിന്റെ ചിത്രീകരണം അരോചകമായിപ്പോയി. അതുമാത്രമല്ല, അതിനിടയിൽ തിരുകിക്കയറ്റിയ 'അനുരാഗ വിലോചനൻ' എന്ന ഗാനചിത്രീകരണം കൊണ്ട് അസഹനീയമാവുകയും ചെയ്തു.
ലാൽ ജോസ് തന്നെയാണോ ഈ സിനിമ സംവിധാനം ചെയ്തത് !

നിലവാരമില്ലാത്ത വരികളും സംഗീതവും ആലാപനവും കൊണ്ട് അസഹ്യമായിത്തെർന്ന മൂന്നു പാട്ടുകളുണ്ട് സിനിമയിൽ !
അങ്ങനെ എല്ലാ രീതിയിലും നിരാശപ്പെടുത്തുന്ന ഒരു സിനിമ !

വാല്:

പത്രവാർത്ത- 'നീലത്താമര കണ്ട് എം ടി, ലാൽ ജോസിനെ അഭിനന്ദിച്ചു.'

ഹ ഹ ഹ ഹ....

Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com8tag:blogger.com,1999:blog-6792152532791883790.post-72965347299335113852009-09-07T10:56:00.000-07:002009-09-07T11:00:24.211-07:00എക്സേഞ്ച് ഓഫർഎക്സേഞ്ച് ഓഫറുകളുടെ ഉത്സവത്തെ മലയാളി ഓണം എന്നാണ് വിളിക്കാറുള്ളത്.

ഗ്രാമ്യമായ ഓണത്തിന്റെ ഓർമത്തുമ്പികൾ ഇടക്കിടെ വന്നിരുന്നു ശല്യം ചെയ്യുന്ന ഒരു പഴയ പ്രോസസ്സർ ആണോ നിങ്ങളുടെ ഹൃദയം..?
ഒരു പഴയ പെന്റിയം 3..?
എങ്കിൽ ഉടനെ എക്സേഞ്ച് ചെയ്തു ഒരു പുതിയ കോർ 2 ഡുവോ വാങ്ങൂ...ഉൽകണ്ഠകളുടെയും വ്യാകുലതകളുടേയും വൈറസ്സുകളെ അതു ചെറുത്തുകൊള്ളും.

ജീവിതത്തിനെ അതിന്റെ എല്ലാ വക്രതകളിലൂടെയും ക്രമരാഹിത്യങ്ങളിലൂടെയും കടുത്ത നിറങ്ങളിലൂടെയും കടുത്ത വെളിച്ചത്തിലൂടെയും കറുപ്പിലൂടെയും കാണിച്ചു തന്നിരുന്ന ഒരു പഴയ സി ആർ ടി സ്ക്രീൻ ആണോ നിങ്ങളുടെ കാഴ്ച..?
എങ്കിൽ ഉടനെ എക്സേഞ്ച് ചെയ്ത് ഒരു ഫ്ലാറ്റ് സ്ക്രീൻ വാങ്ങൂ...
കാഴയുടെ ഭിന്നതകളെ വ്യാജമായ ഒരു ഏകമാനതയിലൊളിപ്പിച്ച് അതു നിങ്ങളെ ആനന്ദഭരിതരാക്കും.

അങ്ങനെ നിങ്ങളെ അടിമുടിയൊന്ന് എക്സേഞ്ച് ചെയ്യാനുള്ള അവസരമാണിത്. പാഴാക്കരുത്.Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com5tag:blogger.com,1999:blog-6792152532791883790.post-62953507488527929882009-08-16T11:27:00.001-07:002009-08-16T11:38:31.408-07:00ഋതു-മനസ്സിനെ പുഷ്പിക്കുന്ന ഒരു സിനിമ
പ്രമേയത്തിന്റെ ഗരിമ.

അഭിനയത്തിന്റെ ചാരുത.

ഋതു,സമാനതകളില്ലാത്ത സിനിമയാണ്.സമകാലീന ഇന്ത്യൻ സിനിമകളിലുണ്ടായ ഏറ്റവും കാലികവും ശക്തവുമായ പ്രമേയമുള്ള സിനിമ.

ഋതുവിനെ വ്യത്യസ്തമാക്കുന്ന് ഒരു പാടു ഘടകങ്ങളുണ്ട്.
ഒന്ന്:പരിസരം. ഐ ടി മേഖലയെ സൂക്ഷ്മമായി നിരീക്ഷിച്ച്, പരമാവധി സത്യസന്ധമായി ചിത്രീകരിക്കാനുള്ള ശ്രമം.
രണ്ടു: ആഗോളീകരണ വ്യഗ്രതകൾക്കിടയിലും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്ന ചില തുരുത്തുകളുടെ വീണ്ടെടുക്കൽ.
മൂന്ന്: സഹജീവിയുടെ വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങുന്ന ചില നിമിഷങ്ങൾ...(അതെ, തീർച്ചയായും അതൊരു കമ്മ്യുണിസ്റ്റിന്റെ വേദനയാണ്...)

നാല്: ഋതുഭേദങ്ങൾക്ക് ഒരിക്കലും മായ്ച്ചു കളയാനാവാത്ത വിധം വേരുറച്ചു പോയ ചില മൂല്യങ്ങളുടെ സ്ഥിരത.
അങ്ങനെ ഒരുപാടുണ്ട്.

ജോഷ്വാ ന്യൂട്ടന്റെ അതീവ ഭദ്രമായ തിരക്കഥ.എടുത്തു പറയേണ്ട മറ്റൊന്ന് ഇതിലെ സംഭാഷണങ്ങളാണ്.മലയാള സിനിമ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ലാത്ത വിധം പക്വമായ സംഭാഷണങ്ങൾ.ശ്യാമപ്രസാദിന്റെ സംവിധാനം പതിവുപോലെ ക്ലാസിക്.

സിനിമയുടെ ജീവൻ എന്നു തീർത്തും പറയാവുന്നത് അഭിനേതാക്കളുടെ തെരഞ്ഞെടുപ്പാണ്.മൂന്നു പുതുമുഖങ്ങളും കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്തി.എങ്കിലും ശരത് വർമയെ അവതരിപ്പിച്ച നിഷാൻ അഭിനന്ദനങ്ങൾക്കതീതനായി ഉയർന്നു നിൽക്കുന്നു.ശരത്തിനെ മനസ്സിലേക്കു കുടിയേറ്റിക്കൊണ്ടാണ് തിയേറ്റർ വിട്ടിറങ്ങിയത്.അത്രക്കു ഹൃദയസ്പർശിയാണ് നിഷാന്റെ അഭിനയം.ഇതാ ഒരു വാഗ്ദാനം എന്നു നിസ്സംശയം പറയാം.

ഞാനടക്കം,ഐ ടി മേഖലയിലുള്ളവർക്കു ഋതു വിനെ പെട്ടെന്നു വായിക്കാനവും,കാരണം, ഇവിടെ ഒരു പാടു പേരുണ്ട്,ഉള്ളിന്റെയുള്ളിൽ ഒരു ശരത് വർമയേയും പേറി നടക്കുന്നവർ...
ലിഫ്റ്റിൽ, തിങ്ങി നിറഞ്ഞു നിൽക്കുന്ന ഐ ടി പ്രോഫഷണലുകൾക്കിടയിൽ, ഭയചകിതനായി, അരക്ഷിതനായി നിൽക്കുന്ന ആ തൊഴിലാളിയുടെ ദയനീയമായ മുഖത്തിന്റെ ഒരൊറ്റ വിഷ്വൽ മതി ,സിനിമയുടെ പ്രമേയത്തിന്റെ ആഴം മനസ്സിലാക്കാൻ.

പ്രിയപ്പെട്ട ശ്യാമപ്രസാദ്,ഒരു പാടു നന്ദി.ഞങ്ങളുടെയൊക്കെ ഉള്ളിലുറങ്ങിക്കിടന്ന ശരത് വർമക്ക് പുതിയൊരു ഊർജ്ജം പകർന്നു തന്നതിന്...

നന്ദി.

Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com5tag:blogger.com,1999:blog-6792152532791883790.post-40467197187003256162009-07-04T11:54:00.000-07:002009-07-04T12:05:08.864-07:00ജൂൺ- ഒരു വേദനഎന്റെ മകൾ ഇന്ന് സ്കൂളിലേക്ക് പോയി.
എഴുത്താണി ബാഗിലിട്ട്,
കവിളിലെ ഉമ്മ നുണഞ്ഞ്,
മൊട്ടക്കുന്നിലൂടെ,
തെച്ചിക്കാട്ടിലൂടെ,
മകൾ സ്കൂളിലേക്ക് പോയി.

അടുക്കളക്കുള്ളില്‍ അവളുടെ ചിരി.
കൈത്തണ്ടയിൽ അവളുടെ ചുംബനം.
പ്രഭാതം ഇനിയൊരു വേദനയാണ്.
നിനക്കവിടെ സുഖം തന്നെയല്ലേ..?

അവളുടെ കണ്ണുകൾ ആകാശമേറ്റുവാങ്ങും.
അതിലൂടെ മഴ ഒലിച്ചിറങ്ങും.
കണ്ണുനീർ ജനൽക്കമ്പികളേറ്റുവാങ്ങും.
അങ്ങനെയവ തുരുമ്പിക്കും..

എനിക്കു തോന്നുന്നു,വടിയോങ്ങുന്ന ടീച്ചർക്ക് ഇന്ദ്രിയങ്ങളില്ലെന്ന്.

ഉച്ച.
സങ്കടത്തിന്റെ ചുടുകാറ്റ്.
മകളേ, ചോറ്റുപാത്രം തുറന്നു വെക്കൂ.
കാച്ചിയ മോരിന്, വീടിന്റെ,
വീട്ടിലെ അമ്മയുടെ,
അമ്മയുടെ വിയർപ്പിന്റെ ഗന്ധമാണുള്ളത്.

സന്ധ്യ.
നീ എന്താണ് വൈകുന്നത്?
എനിക്കറിയാം,നിന്റെ വഴികളിൽ തെച്ചിക്കാടുകളുണ്ട്.
മൊട്ടക്കുന്നുകളും.
പക്ഷേ,പഴയ ഓട്ടുചിലമ്പിന്റെ സുരക്ഷിതത്വമില്ല..!
ആ കാട്ടുപൊന്തകളിലാണ് കുപ്പിവളകൾ പൊട്ടിച്ചിതറാറുള്ളത്.
കുന്നിന്റെ അങ്ങേച്ചെരിവിലൂടെ ,ചുവന്ന രശ്മികളെല്ലാം നടന്നു മറഞ്ഞു.
ആകാശം നിന്റെ മുന്നിലൊരു കറുത്ത വിരിപ്പു വിരിച്ചു തുടങ്ങിയിട്ടുണ്ടാവും.
നീ വൈകുന്നതെന്താണ്..?Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com13tag:blogger.com,1999:blog-6792152532791883790.post-78288076540509801392009-06-29T10:27:00.000-07:002009-06-29T10:38:58.885-07:00വികാര നൗക തിരമാലകൾക്കുള്ളിൽ മറഞ്ഞു....

ഓട്ടുചിലമ്പുകളുറങ്ങുന്ന,മാറാല കെട്ടിയ മുറിയിലിരുന്ന് ബാലൻ മാഷ് നിശ്വസിച്ചു.
ചുവന്ന ചക്രവാളത്തിലേക്കു നോക്കി അച്ചൂട്ടി ഏകനായി കടപ്പുറത്തിരുന്നു.
രക്തം പുരണ്ട ഒരു പിടി മണ്ണു കയ്യിലെടുത്ത് സേതു തേങ്ങിക്കരഞ്ഞു.
അവസാന മണിയൊച്ചയും നിലച്ച പഴയ ക്ലോക്കിനു മുന്നിൽ വിദ്യാധരൻ നിശ്ശബ്ദനായി.
എല്ലാവരും ഒരു നിമിഷം കൊണ്ടു അനാഥരായ പോലെ.
എല്ലാവരേയും ജനിപ്പിച്ച ആ തൂലികയിലെ മഷിയുണങ്ങിക്കഴിഞ്ഞു.....

വികാര നൗക തിരമാലകൾക്കുള്ളിൽ മറഞ്ഞു....
Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com4tag:blogger.com,1999:blog-6792152532791883790.post-62599747111348974072009-06-27T22:32:00.000-07:002009-06-28T09:09:24.817-07:00ഭ്രമരം - പഴയ വീഞ്ഞ് ,മോഹൻലാലെന്ന കുപ്പിയിൽഭ്രമരം കണ്ടിറങ്ങിയപ്പോൾ മനസ്സ് ശൂന്യമായിരുന്നു.പ്രത്യേകിച്ചൊന്നും തോന്നിയില്ല.കാഴ്ചയും തന്മാത്രയും കണ്ടു മനസ്സ് വിങ്ങി നിറഞ്ഞതു വെറുതെ ഓര്‍ത്തു പോയി.

ഒരേയൊരു മേന്മയും ഒരുപാടു പോരായ്മകളും ആണ് ഈ സിനിമ.ആ ഒന്നു മോഹന്‍ലാലിന്റെ അഭിനയമാണ്.ഈ മനുഷ്യന് എങ്ങനെ അഭിനയത്തിന്റെ ഒരു പാഠപുസ്തകമാവുന്നു എന്ന് വീണ്ടും തെളിയിക്കുന്ന ഒരു സിനിമ.

നിരാശകളിൽ ഏറ്റവും പ്രധാനമായത് സിനിമയുടെ പ്രമേയത്തിന്റെ ദൗർബല്യവും വിരസതയും തന്നെയാണ്.എത്രയോ സിനിമകളിൽ കണ്ടു പഴകിയ,മടുപ്പിക്കുന്ന, അതിനാടകീയമായ ഒരു കഥ. കാഴ്ചയുടേയും തന്മാത്രയുടേയും പ്രമേയങ്ങളിൽ ബ്ലെസ്സി കാണിച്ചിരുന്ന അസാധാരണമായ കയ്യടക്കവും ഭദ്രതയും എവിടെപ്പോയി..?

നഗരവാസിയായ സുഹൃത്തിന്റെ വീട്ടിലേക്ക് ഒരു നാൾ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന,നാടനും പരുക്കനും വിചിത്രസ്വഭാവിയും എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തി- ഇതായിരിക്കാം കഥാകൃത്തിന്റെ മനസ്സിലുണ്ടായിരുന്ന ത്രെഡ്.തീർച്ചയായും മനോഹരമായ ഒരു സിനോപ്സിസ് ആണിത്.

പക്ഷേ,അതിന്റെ ട്രീറ്റ്മെൻഡിൽ സിനിമ പരാജയപ്പെട്ടു.എന്തൊക്കെയോ സംഭവിക്കാൻ പോവുന്നു എന്നു ഒരോ നിമിഷവും തെറ്റിദ്ധരിപ്പിച്ച് രണ്ടര മണിക്കൂർ നീട്ടിക്കൊണ്ടുപോവുന്നു.ഒടുവിൽ അതിസാധരണവും പഴകിപ്പതിഞ്ഞതുമായ ഒരു ക്ലൈമാക്സ് കാണിച്ച് നിരാശരാക്കുന്നു.
ഒരു മലയുടെ മുകളിലേക്കു കയറി,ഒടുവിൽ താഴെ കുഴിയിലേക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥ.കഥാകൃത്തിന്റെ മനസ്സിൽപോലും വ്യക്തമായ കഥയില്ലായിരുന്നു എന്നു വേണം കരുതാൻ.

ബാല്യകാലത്ത് നടന്ന ഒരു ദുരന്തത്തിൽ കൂട്ടുകാരാൽ ചതിക്കപ്പെട്ട് ജുവനെയിൽ ഹോമിൽ പോവുന്നതും വർഷങ്ങളോളം സംഭവങ്ങൾ മൂടി വെക്കപ്പെടുന്നതും,ഒടുവിൽ ഭാര്യ തെറ്റിദ്ധരിച്ച് പിണങ്ങിപ്പോവുന്നതുമെല്ലാം ബ്ലെസ്സിയെപ്പോലൊരാൾ എടുക്കേണ്ട പ്രമേയങ്ങളാണോ..?
ഒരു മാതിരി ബെന്നി പി നായരമ്പലം എഴുതിയ തിരക്കഥ പോലെ....!!

ഗാനങ്ങളൊക്കെ പരാമർശയോഗ്യം പോലുമല്ലാത്ത വിധം നിലവാരമില്ലാത്തതായിപ്പോയി.ഒരു ഗാനചിത്രീകരണത്തിൽ ഭൂമികയെ ധരിപ്പിച്ച വേഷം കണ്ട് ചിരി വന്നു പോയി.പൊക്കിളിനു വളരെ താഴെ മുണ്ടുടുപ്പിച്ച്,വയർ മുഴുവനായും നഗ്നമാക്കി,പുരുഷപ്രേക്ഷകന്റെ വൃത്തികെട്ട നോട്ടങ്ങളെ തൃപ്തിപ്പെടുത്താനുള്ള ആ ശ്രമം എന്തിനു വേണ്ടിയാണ്...?
ഇത്തരം പഴഞ്ചൻ പാഴ്വേലകൾ, കാഴ്ചയും തന്മാത്രയുമെടുത്ത ഒരു സംവിധായകനിൽ നിന്നായത് ദുഃഖകരമായിപ്പോയി.

മറ്റൊന്ന്, ഇതിലെ മദ്യപാന രംഗങ്ങളുടെ ആധിക്യമാണ്.ഒരു കഥാപാത്രത്തെ ആവിഷ്ക്കരിക്കാൻ ഇത്രയധികം മദ്യപാനം കാണിക്കുന്നതു ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയില്ല.ഇതില്ലാതെ ഒരു കഥാപാത്രത്തെ എസ്റ്റാബ്ലിഷ് ചെയ്യാൻ വയ്യ എന്നു വരുന്നത് കഥാകൃത്തിന്റെയും സംവിധായകന്റെയും പരാജയം തന്നെയാണ്.
സ്ക്രീനിലെ പുകവലി നിയമം മൂലം വിലക്കുന്നുണ്ടെങ്കിൽ മദ്യപാനരംഗങ്ങളെ എന്തുകൊണ്ടു സെന്‍സര്‍ ചെയ്തുകൂടാ..Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com3tag:blogger.com,1999:blog-6792152532791883790.post-89080804724397741022009-06-22T10:46:00.000-07:002009-06-22T10:59:33.898-07:00ജീവിതം (അപ ) നിര്‍മിക്കപ്പെടുന്നത്...
Chartard accountant മാര്‍ക്ക് കണ്ടെത്താനാകാത്ത ചില മിത്തുകളുണ്ട് ജീവിതത്തിന്റെ അളവെടുപ്പുകളില്...
ബസ്സിനടിയില്‍ പെട്ട് മരിച്ച ഒന്നാം ക്ലാസ്സുകാരിയായ മഞ്ചാടിക്കുരു...
പരീക്ഷയുടെ ഉച്ചയിലേക്ക് ദാഹിച്ചു വന്ന ഒരു ചിത്രശലഭം..
Fourier series ന്റെ വിഷമ സന്ധിയില്‍ വഴി തെറ്റി അലഞ്ഞ പഴയ ഒരു പാട്ട്..
അയല്പക്കത്തെ കൂട്ടുകാരിക്ക് തിരിച്ചു കൊടുക്കാന്‍ മറന്ന പുഞ്ചിരി..
ഓര്‍ക്കുന്നില്ലേ പണ്ട് ടീച്ചര്‍ പറഞ്ഞു തന്നത് , വാങ്ങിയ വില വലുതും വിറ്റ വില ചെറുതും ആകുമ്പോള്‍ എപ്പോളും കിട്ടുന്നത് ...

ഓര്മ : എഞ്ചിനീയരിംഗ് കോളേജ് മാഗസിന്, വിമലിന്റെ വര....

Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com2tag:blogger.com,1999:blog-6792152532791883790.post-48260176976646348082009-06-06T08:19:00.000-07:002009-06-07T00:31:54.798-07:00മാധവിക്കുട്ടിക്ക് മാത്രം എഴുതാനാവുന്ന ഒരു കവിതകമല ദാസ് ,പ്രിയപ്പെട്ട മാധവിക്കുട്ടി ഓരോ അക്ഷരത്തിലും നിറഞ്ഞു തുളുമ്പി നില്ക്കുന്ന ഒരു കവിതയുണ്ട്.പണ്ടു പ്രീ ഡിഗ്രീക്ക് പഠിച്ച Middle Age. ഇതാ .
അതിനെ മലയാളത്തില്‍ ഒന്നു വായിക്കാന്‍ ശ്രമിക്കുന്നു.ഇങ്ങനെ...

മധ്യവയസ്സ്

മധ്യവയസ്സ്,

അന്നേ വരെ സുഹൃത്തുക്കളായിരുന്ന നിന്റെ കുഞ്ഞുങ്ങളുടെ

മുഖം കറുക്കുകയും സ്വരം പരുഷമാവുകയും ചെയ്തു തുടങ്ങുന്ന സമയമാണത്.

കൊക്കൂണ്‍ പൊട്ടിച്ചു പുറത്തുവരുന്ന പ്യൂപ്പകളെ പോലെ

അവര്‍ തിളയ്ക്കുന്ന പ്രായത്തിലേക്ക് കുതിച്ചു കയറും.

അവര്‍ക്കിനി നിന്നെ വേണ്ടാതാവും,

ഭക്ഷണം വിളമ്പാനും വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുമല്ലാതെ.

എങ്കിലും നീയവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..

തനിച്ചിരുന്നു , അവരുടെ പുസ്തകങ്ങള്‍ തലോടും .

മൂകമായ ഒരു വിതുമ്പലില്‍ തകരും.

നീയവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..

മധ്യവയസ്സ്,

ഇന്നേവരെ ജീവിച്ച സ്വപ്ന ലോകത്ത് നിന്നു ഇനിയെങ്കിലും പുറത്തു വന്നു കൂടെ എന്ന്

നിന്റെ മകന് നിന്നോട് ചോദിക്കുന്ന സമയമാണത്.

നിന്റെ മകന്,

പണ്ടൊരു രാത്രിയില്‍,

അണ്ണാന് കുഞ്ഞിന്റെ വിരുന്നിനു നീ സ്വര്‍ണ ലിപികളില്‍ കുറിമാനമയച്ച നിന്റെ മകന്,

നിന്നെ നോക്കി പരിഹസിക്കും...

"ഇപ്പോഴും ചെറുപ്പമാന്നാ വിചാരം..."

Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com5tag:blogger.com,1999:blog-6792152532791883790.post-27588413153284445812009-05-24T04:57:00.000-07:002009-05-24T05:16:11.220-07:00ചിലന്തിവലഒറ്റ ജാലകമുള്ള മുറിയില്‍ കുട്ടിയും കമ്പ്യൂട്ടറും തപസ്സു ചെയ്യുകയായിരുന്നു. ചുവരിടുക്കുകളില്‍ ചിലന്തിവലകള്‍ തൂങ്ങിക്കിടന്നിരുന്നു.
വസന്തത്തിലൂടെ വഴി തെറ്റിവന്ന ഒരു പൂമ്പാറ്റ അന്ന് ചിലന്തിവലയില്‍ കുടുങ്ങി.
തപസ്സുണര്‍ന്നു കുട്ടി ചിരിച്ചു.
"പാവം, നീ പ്യൂപ്പ പൊട്ടിച്ചു പുറത്തുവന്നത് , എട്ടുകാലിയുടെ ഇരയാവുന്ന ഈ നിമിഷത്തിനു വേണ്ടിയായിരുന്നോ..?"
എട്ടുകാലികളെ കാത്തിരിക്കുന്ന എല്ലാ പൂമ്പാറ്റകള്‍ക്കും വേണ്ടി ആ പൂമ്പാറ്റ പറഞ്ഞു;
"എന്റെ മരണം ജൈവികമാണ്. നാളെ അരളിച്ചെടിയില്‍ വീണ്ടുമൊരു പ്യൂപ്പ ജനിക്കും.നീ പടിഞ്ഞാറുമായി ചാറ്റ് ചെയ്യുക.അവിടെ എട്ടുകാലികള്‍ക്ക് നിന്റെ ബുദ്ധി ആവശ്യമുണ്ട്."

പൂമ്പാറ്റ പറഞ്ഞതു കുട്ടിക്ക് മനസ്സിലായില്ലെങ്കിലും അവന് എലിപ്പല്ല് കൊണ്ടു വലതുരന്നു ,കടല്‍കടന്നു പടിഞ്ഞാറോട്ട് പോയി.Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com3tag:blogger.com,1999:blog-6792152532791883790.post-89396392376051002102009-05-23T05:08:00.000-07:002009-05-23T05:14:48.051-07:00വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ടത്ജനലുകളും വാതിലുകളും പണിയരുത്.
ഋതുക്കളെ അകത്തേക്ക് കടത്തരുത്.
പുറത്ത് കിനാവ്, പൂനിലാവ്.
പകല്‍വെളിച്ചം,
കിളികളുടെ പാട്ട്.
അകത്തിരുട്ട്.
വീട്, വിസര്‍ജ്യങ്ങള്‍ പുറത്തേക്ക് തള്ളാനുള്ള ഒരു വാല്‍വ് മാത്രമാകുന്നു.

Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com3tag:blogger.com,1999:blog-6792152532791883790.post-10247551793597567522009-05-18T10:19:00.000-07:002009-05-18T10:50:53.086-07:00അവര്‍ക്കിനി കൂടുതല്‍ നിര്‍ഭയമായി, ഉദാരമായി ഇന്ത്യയെ വില്‍ക്കാം.കോണ്‍ഗ്രസ് ,കോടീശ്വരന്മാരുടെയും ബിസിനസ്സുകാരുടെയും സിനിമാതാരങ്ങളുടെയും മറ്റും ഒരു എസ്ടാബ്ലിഷ്മെന്റ്റ് ആണ് ഇന്ന്. ഏറ്റവും താഴെ തട്ടിലുള്ള ഒരു നേതാവും ഒരു സാധാരണ പൌരനും തമ്മിലുള്ള ദൂരം തന്നെ വളരെ ഏറെയാണ്. പിന്നെയാണോ ദാന്തഗോപുരങ്ങളിലെ രാഹുല്‍ ഗാന്ധിമാര്‍...?
അതി സമ്പന്നരുടെയും അവരുടെ വിധേയരുടെയും ഒരു കൂട്ടം..അവരാണിനി നമ്മെ ഭരിക്കേണ്ടത്. അവര്‍ക്കിനി ആരെയും പേടിക്കേണ്ടതില്ല. കേരളത്തില്‍ കുഞ്ഞാലിക്കുട്ടിയെ പോലുള്ള വഷളന്മാര് പറഞ്ഞതുപോലെ ഇനി ഇടതു പക്ഷത്തിന്റെ "ശല്യം" കൂടാതെ ഭരിക്കാം.അപകടകരവും അശ്ലീലവുമായ സന്ധികളിലേക്ക് വഴുതി വീഴുമ്പോള്‍ അരുതെന്ന് വിലക്കാന്‍ ഇനി ഇടതുപക്ഷമില്ല.
അവരിനി വാതിലുകള്‍ മലര്‍ക്കെ തുറക്കും.ഏത് രോഗാണുവിനും കടന്നു വരാം. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം തച്ചുടച്ച പഴയ "ഓക്സ്ഫോര്‍ഡ്" വിദ്യാര്‍ത്ഥിക്ക് അതിനൊട്ടുംവിഷമം ഉണ്ടാവില്ല. ഗാന്ധിജിയുടെ സമാധി പട്ടികള്‍ക്കായി തുറന്നു വെക്കാം. ആ പട്ടിയുടെ അധിപനെ , 'വി ലവ് യൂ ' എന്ന് പറഞ്ഞു കെട്ടിപ്പിടിക്കാം.
അതെ, അവര്‍ക്കിനി കൂടുതല്‍ നിര്‍ഭയമായി, ഉദാരമായി ഇന്ത്യയെ വില്‍ക്കാം.Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com8tag:blogger.com,1999:blog-6792152532791883790.post-15490144510744325402009-05-14T06:58:00.000-07:002009-05-14T09:28:27.208-07:00'ഭാഗ്യദേവത ' യല്ല , 'പാസഞ്ചര്‍' ആണ് നല്ല സിനിമ.സത്യന് അന്തിക്കാട് ഓരോ സിനിമ കഴിയുന്തോറും കൂടുതല്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

രസതന്ത്രം ,ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ 'ദുരന്തങ്ങള്‍' എങ്ങനെ മറക്കാനാണ്? എങ്കിലും പുതിയ സിനിമ വരുമ്പോള്‍ നാടോടിക്കാറ്റ് ,വരവേല്പ്, പൊന്മുട്ടയിടുന്ന താറാവ് മുതലായ മധുരമുള്ള ഓര്‍മ്മകള്‍ മനസ്സിലുള്ളത് കൊണ്ടു വീണ്ടും പ്രതീക്ഷയോടെ കാണാന്‍ പോവുന്നു...

നിരാശയോടെ തിരിച്ചു വരുന്നു..

ഭാഗ്യദേവതയും പതിവു തെറ്റിച്ചില്ല.സത്യന്റെ പ്രതിഭ വറ്റുന്നതിന്റെ വ്യക്തമായ സൂചനകള്‍.

എന്താണ് ഈ സിനിമ സംസാരിക്കുന്നതു?സ്ത്രീധനത്തിന് എതിരെ എന്ന ഒരു വ്യാജ ലേബല്‍ ഇതിന് എങ്ങനെയോ കിട്ടിയിട്ടുണ്ട്.ചില ദുര്‍ബലമായ പരാമര്‍ശങ്ങള്‍ ഒഴികെ എതിര്‍പ്പിന്റെ ശക്തമായ സ്വരമൊന്നും ഇതില്‍ എവിടെയും ഇല്ല.സ്ത്രീധനത്തിന് എതിരെ പരസ്യമായി,പച്ചയായി, ഉറക്കെ വിളിച്ചു പറയാന്‍ ഇവര്‍ക്കൊക്കെ എന്താ പേടിയാണോ?

നായകന്,അവസാനം പശ്ചാതപിക്കുന്നുണ്ടല്ലോ എന്നാണ് മറ്റൊരു ന്യായം. പെങ്ങളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കാന്‍ കഴിയാത്തതാണ് അയാളുടെ ദുഃഖം ! ആ ഘട്ടത്തിലും താന്‍ ചെയ്തു കൂട്ടിയ വൃത്തികേടുകള്‍ക്ക് അയാള്‍ ക്ഷമ ചോദിക്കുന്നില്ല.

ഒടുവില്‍ അയാളത് ചെയ്യുന്നത് ഭാര്യ തിരിച്ചു വന്നപ്പോഴാണ്.വെറും കയ്യോടെയല്ല...അയാള്‍ക്ക് വേണ്ട പണവുമായി.(അതിന് മുന്‍പ് ഒരിക്കലും സ്വമനസ്സാലെ അയാള്‍ ഭാര്യയോടു മാപ്പ് ചോദിക്കുന്നില്ല....!!)

ഒടുവില്‍ പണം കിട്ടി.സ്ത്രീധനം കൊടുത്തു.എല്ലാവര്ക്കും സന്തോഷവുമായി.ഉടന്‍ തന്നെ നായകന് ഭാര്യയോടു സ്നേഹം തോന്നി തുടങ്ങുകയുംചെയ്തു...!!!!എന്തൊരു പരിഹാസ്യമായ ക്ലൈമാക്സ് !!!

അതായതു പണം കിട്ടുന്നത് വരെ സംഘര്‍ഷം.അത് ഭാര്യ കൊണ്ടു വന്നു കൊടുത്തത് കൊണ്ടു ഇനി ഭാര്യയെ സ്നേഹിച്ചു തുടങ്ങാം.എന്ത് മാത്രം 'നെഗറ്റിവ് 'ആയ കാഴ്ച്ചപ്പാടാണിത്? പ്രതിലോമകരമായ പഴഞ്ചന്‍ ആശയങ്ങള്‍ കൊണ്ടു സമൂഹത്തെ പുറകോട്ടു പിടിച്ചു വലിക്കുന്നു ഈ സിനിമ....

ഇവിടെയാണ് 'പാസഞ്ചര്‍' പ്രതീക്ഷ നല്‍കുന്നത്. ഇതു ഒരു ക്ലാസിക് ചിത്രമൊന്നുമല്ല .പക്ഷെ ഒരു നല്ല സിനിമ.മനുഷ്യന് ഒരു സാമൂഹ്യ ജീവി കൂടിയാണെന്ന് ഓര്‍മിപ്പിക്കുന്ന ഒരു സിനിമ.
നൂറു ശതമാനം കമേര്‍സ്യല്‍ .പക്ഷെ മടുപ്പിക്കുന്ന സ്ഥിരം ചേരുവകളെ ധൈര്യപൂര്‍വ്വം തിരസ്കരിച്ചിരിക്കുന്നു.നായകന്, നായികാ,പ്രേമം,പാട്ടു,സ്വപ്നം, നൃത്തം ...ഒന്നുമില്ല..ഒന്നും.
പക്ഷെ ഒരു സംവിധായകന്റെ വ്യക്തമായ കയ്യൊപ്പ് ഇതിന് പിന്നിലുണ്ട്.പ്രേക്ഷകനെ കൂടെ കൊണ്ടു പോവുന്ന,ഒരേ സമയം യഥാര്‍ഥവും സിനിമാറ്റിക്കും ആയ ഒരു ത്രെഡ് ഉണ്ട്.
സ്വന്തം സുഖം ത്യജിച്ചു, സഹജീവിയുടെ നന്മക്കായി ജീവന് പോലും പണയപ്പെടുത്തുന്ന ഏതാനും മനുഷ്യര്‍...ശ്രീനിവാസനും ദിലീപും മമതയും നെടുമുടി വേണുവുമൊക്കെ മനോഹരമായി ചെയ്തിട്ടുണ്ട്.
താരങ്ങളല്ല ,കഥാപാത്രങ്ങള്‍ ആണവര്.അതാണ് ഏറെ ആശ്വാസം.
ഈ താരതമ്യം ഇങ്ങനെ ചുരുക്കാം-
ഭാഗ്യദേവത നമ്മെ ഒന്നും 'ഫീല്‍' ചെയ്യിക്കുന്നില്ല. ഉള്ളു പൊള്ളയായ ,ആത്മാവില്ലാത്ത സിനിമയാണത്. പാസഞ്ചര്‍ ആകട്ടെ സമൂഹത്തെ ഒരു ചുവടു മുന്നോട്ടു നയിക്കുന്ന ,മാനവികമായ ഒരു
സന്ദേശം മുന്നോട്ടു വെക്കുന്നു.Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com9tag:blogger.com,1999:blog-6792152532791883790.post-1035697634331915302009-05-13T09:53:00.001-07:002009-05-13T10:27:30.715-07:00ജീവിതം മണക്കുന്ന ഫ്രൈമുകള്‍ - അതെനിക്ക് വേണ്ട"സര്, ഇതാ എന്റെ തിരക്കഥ."

"ഇതിലെന്താണ് ഉള്ളത്?

"എന്റെ ജീവിതം."

"ജീവിതം മണക്കുന്ന ഫ്രൈമുകള്‍ എനിക്ക് വേണ്ട.എനിക്ക് വേണ്ടത് വിചിത്രമായ കോണുകളില്‍ ഉള്ള കുറെ ഷോട്ടുകളാണ്. കണ്ടിട്ടില്ലേ..സംവിധാനം എന്നല്ല,' കട്സ്' എന്നാണ് ഞാന്‍ ടൈറ്റില്‍ കാണിക്കാറുള്ളത്.."

"എന്റെ ജീവിതത്തെ ഷോട്ടുകള്‍ ആയി വിഭജിക്കാം സര്.."

"എക്സ്ട്രീം ക്ലോസ് അപ്പ് ഷോട്ടുകള്‍ എത്രയെണ്ണം ഉണ്ട് നിന്റെ ജീവിതത്തില്‍..?"

"പോട്ടെ, പാട്ടുകള്‍ വല്ലതും..?

"അമ്മ പടിത്തന്നിരുന്ന ഒരു താരാട്ടുണ്ട്."

"ഛെ.. താരാട്ടില്‍ മൌനത്തിന്റെ സംഗീതമാണ്. എന്റെ പ്രേക്ഷകര്‍ക്ക് നിശ്ശബ്ദത ഇഷ്ടമേയല്ല. നിന്റെ ജീവിതത്തിന്റെ നിറമെന്താണ്?"

"മിക്കവാറും കറുപ്പ്.ചിലപ്പോള്‍ ചാരനിറം."

"മാറ്റിയെഴുതൂ നിന്റെ ജീവിതത്തിനെ. ഇതിന് വിഷ്വല്‍ ബ്യൂട്ടിയില്ല.വിചിത്രമായ ഷോട്ടുകള്‍ ആയി വിഭജിച്ച് , മാക്സിമം ക്ലോസ് അപ്പുകളിലൂടെ, പാട്ടുകള്‍ക്ക് സ്പെയ്സിട്ടു , എല്ലാ ഫ്രൈമുകളും കളര്‍ ഫുള്‍ ആക്കി നിന്റെ ജീവിതത്തെ പൊളിച്ചു പണിയൂ.. എന്നിട്ട് നമുക്കു നോക്കാം.Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com8tag:blogger.com,1999:blog-6792152532791883790.post-45916359497500448562009-03-22T10:19:00.000-07:002009-04-03T09:19:03.344-07:00മനോഹരമായ സിനിമ , പക്ഷെ......രാഷ്ട്രീയ നിലപാടുകളുള്ള സിനിമ എന്ന നിലക്ക് 'കാഞ്ചിവരത്തെ' സമീപിക്കുന്നത് വലിയ വിഡ്ഢിത്തമായിരിക്കും. 1948 ഇല് കാഞ്ചിവരത്തെ നെയ്ത്ത് തൊഴിലാളികള്‍ക്കിടയിലുണ്ടായ കമ്മ്യൂണിസ്റ്റ് പ്രക്ഷോഭത്തെ വിഷയമാക്കുന്നുണ്ടെങ്കിലും , വൈയക്തികമായ മോഹങ്ങളിലും മോഹഭംഗങ്ങളിലുമാണ് ശ്രദ്ധ പതിപ്പിക്കുന്നത്.
വ്യക്തികേന്ദ്രീകൃതമായി കഥ പറയുന്നതു ഒരിക്കലും ഒരു. പരിമിതിയല്ല. പക്ഷെ അതിന് തെരഞ്ഞെടുത്ത രീതിയാണ് വിചിത്രം.
പ്രക്ഷോഭത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന നായകന് ,പ്രത്യയശാസ്ത്രവും , വ്യക്തിപരമായ മോഹ സാഫല്യവും തുലനം ചെയ്യേണ്ടിവരുന്ന ഒരു വിഷമ സന്ധിയിലെത്തുന്നു. അതുവരെ മുറുകെപ്പിടിച്ച ആശയങ്ങളെയും കൂടെ നിന്ന സഖാക്കളെയും ഉപേക്ഷിച്ചു പൊടുന്നനെ പിന്‍വാങ്ങുന്ന കാഴ്ച അരോചകമായി .
അവകാശ സമരങ്ങളും സഹനവും എല്ലാം ഒരു ദിവസം കൊണ്ടു പ്രഹസനം ആയിപ്പോയി.!!!
ഒരു തൊഴിലാളി നേതാവിന്റെ ഇത്തരത്തിലുള്ള മാറ്റം ചിത്രീകരിക്കുക വഴി എന്ത് സ്ഥാപിക്കാനാണ് സിനിമ ശ്രമിക്കുന്നത്?

രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്ക്കുകഎന്നത് മുഖ്യ ധാര സംവിധായകര്‍ എന്നും തുടര്‍ന്നു പോന്നിട്ടുള്ള നയമാണ്. സ്വന്തം നിലപാട് വ്യക്തമാക്കിയാല്‍ ഏതെങ്കിലും പക്ഷത്തു മുദ്ര കുത്തപ്പെടുമോ എന്നുള്ള ഭയം അഥവാ ഒരു തരം നട്ടെല്ല് ഇല്ലായ്മയാണ് പ്രിയദര്ശന് അടക്കമുള്ള സംവിധായകരുടെ പ്രശ്നം.
ഈ വിയോജിപ്പുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇതു മനോഹരമായ സിനിമയാണ്. സ്ഥിരം കച്ചവട ചേരുവകളെ പാടെ ഉപേക്ഷിച്ചു ,കലര്‍പ്പില്ലാത്ത ജീവിതം പച്ചയായി ആവിഷ്കരിച്ചു കൊണ്ടു പ്രിയദര്ശന് അദ്ഭുതപ്പെടുത്തുന്നു.
മോഹിപ്പിക്കുന്ന ദ്രിശ്യ ഭംഗിയുണ്ട്.അടുത്ത ഫ്രൈമിനായി കൊതിയോടെ കാത്തിരുന്ന് പോവും നമ്മള്. പ്രകാശ് രാജ്,ശ്രേയ മുതലായവരുടെ ശ്രദ്ധേയമായ അഭിനയം.അവസാന സീന്‍ മനസ്സിലുണ്ടാക്കിയ മുറിവ്...മകളുടെ മൃത ശരീരത്തിനരികില്‍ ഇരുന്നു ,മാനസിക വിഭ്രാന്തിയിലേക്ക് നീങ്ങുന്ന ആ അച്ഛന്റെ വിഷ്വല്‍....അത് രൂപപ്പെടുത്തിയെടുത്ത കലാകാരനെ നമിച്ചു പോവുന്നു....

Sreedevhttp://www.blogger.com/profile/17149133948734706225noreply@blogger.com0