September 29, 2008

ഫോട്ടോഗ്രാഫിയെക്കുറിച്ച് പഴയ സംശയം വീണ്ടും...


ഫോട്ടോഗ്രാഫി ഒരു കലയാണോ അല്ലയോ എന്ന സംശയത്തിന് ഫോട്ടോഗ്രാഫിയുടെ ഉദ്ഭവത്ത്തോളം തന്നെ പഴക്കമുണ്ട്.


ലോകത്തിലെ ആദ്യത്തെ ക്ലിക്ക് , ഏതോ ജാലകത്തിന് വെളിയിലെ കാഴ്ച്ചയുടെ ഒരു തുണ്ട് നിമിഷം കറുപ്പിലും വെളുപ്പിലും ഒപ്പിയെടുത്തപ്പോള്‍ മുതല്‍ ചോദ്യമുയര്‍നിട്ടുണ്ടാവണം. ഇതില്‍ കലയുടെ മൌലികത എത്ര മാത്രമുണ്ട്? രസാത്മകമായ തനിമയെക്കാള്‍ യന്ത്രത്തിന്റെ സാധ്യതയല്ലേ ഫോട്ടോഗ്രാഫിയെ നില നിര്‍ത്തുന്നത് ? തര്‍ക്കം ഇന്നും തുടരുന്നു. പക്ഷെ ഡിജിറ്റല്‍ യുഗത്തില്‍ ആ പഴയ ചോദ്യത്തിന് ഒന്നു കൂടി മൂര്‍ച്ച വന്നത് പോലെ.


ആലോചിച്ചു നോക്കൂ. പഴയ ക്യാമറയെ അപേക്ഷിച്ച് ഒരു ഡിജിറ്റല്‍ ക്യാമറയില്‍ എത്ര മാത്രം നിസ്സാരമാണ് മനുഷ്യന്റെ ഇടപെടല്‍ !
ഒരേയൊരു ക്ലിക്ക്.... തീര്‍ന്നു !


"എന്താണ് ഹോബി..?"


"ഫോട്ടോഗ്രാഫി."


എല്ലാവരും ഡിജിറ്റല്‍ S.L.R ക്യാമറ വാങ്ങുകയും എല്ലാവരുടെയും ഹോബി ഫോട്ടോഗ്രാഫി ആവുകയും ചെയ്യുന്ന കാലമാണിത്.


കൈയിലൊരു ഡിജിറ്റല്‍ ക്യാമറയും കൂട്ടിനു ഫോട്ടോഷോപ്പും....


ഫോട്ടോകള്‍ manipulate ചെയ്യപ്പെടുകയാണ്. ഫോട്ടോഗ്രാഫിക്ക് എത്ര മാത്രം സത്യസന്ധത അവകാശപ്പെടാനാവും ഇന്നു ? അഥവാ നമുക്കു ഒരു ഫോട്ടോയെ വിശ്വസിക്കാമോ..?


ദൃശ്യങ്ങളെ ഫോട്ടോ ആക്കുകയല്ല, ഫോട്ടോയെടുക്കാന്‍ ദൃശ്യങ്ങള്‍ ഉണ്ടാക്കുകയാണ് നാമിന്നു ചെയ്യുന്നത്.


താങ്കള്‍ക്കെന്തു തോന്നുന്നു..?





3 comments:

riyaz ahamed said...

കാഴ്ചക്കു മേല്‍ താങ്കളുടെ ഇടപെടല്‍ എത്രത്തോളമുണ്ട്, എന്ന് ഫോട്ടോഗ്രാഫറോട് ചോദിക്കാന്‍ തോന്നുന്നു.

Sreedev said...

Hi Riyaz,
Liked your comment a lot.Very intelligent.Nice to meet you through words...

Gandharvan said...

തീര്ച്ചയായും, സാങ്കേതികവിദ്യ വളര്ന്നു, ഡിജിറ്റല്‍ യുഗം പിറന്നു. മറുവശത്ത് അതിന്റെയൊക്കെ ചീത്തവശങ്ങളും കടന്നു വന്നു. പക്ഷെ ചിത്രം എടുക്കുന്നത് മാത്രം നോക്കിയാല്‍ കലയുടെ സ്പര്‍ശം ഇന്നും അന്യം വന്നിട്ടില്ല എന്ന് കാണാം. (ഫോടോശോപിന്റെ കലയെ മാറ്റി നിര്‍ത്തുക). ഇന്നും നല്ല ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും തികവാര്‍ന്ന കലയുടെ സ്പര്‍ശമുള്ള ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. പക്ഷെ അവയെ എല്ലാം കവച്ചു വയ്ക്കാന്‍ ചമയ്കപ്പെട്ട പുതു സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കഴിയും എന്നതാണ് ഈ രംഗം നേരിടുന്ന പ്രധാന പ്രതിസന്ധി.

Followers