June 6, 2009

മാധവിക്കുട്ടിക്ക് മാത്രം എഴുതാനാവുന്ന ഒരു കവിത

കമല ദാസ് ,പ്രിയപ്പെട്ട മാധവിക്കുട്ടി ഓരോ അക്ഷരത്തിലും നിറഞ്ഞു തുളുമ്പി നില്ക്കുന്ന ഒരു കവിതയുണ്ട്.പണ്ടു പ്രീ ഡിഗ്രീക്ക് പഠിച്ച Middle Age. ഇതാ .
അതിനെ മലയാളത്തില്‍ ഒന്നു വായിക്കാന്‍ ശ്രമിക്കുന്നു.ഇങ്ങനെ...


മധ്യവയസ്സ്
മധ്യവയസ്സ്,
അന്നേ വരെ സുഹൃത്തുക്കളായിരുന്ന നിന്റെ കുഞ്ഞുങ്ങളുടെ
മുഖം കറുക്കുകയും സ്വരം പരുഷമാവുകയും ചെയ്തു തുടങ്ങുന്ന സമയമാണത്.


കൊക്കൂണ്‍ പൊട്ടിച്ചു പുറത്തുവരുന്ന പ്യൂപ്പകളെ പോലെ
അവര്‍ തിളയ്ക്കുന്ന പ്രായത്തിലേക്ക് കുതിച്ചു കയറും.


അവര്‍ക്കിനി നിന്നെ വേണ്ടാതാവും,
ഭക്ഷണം വിളമ്പാനും വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുമല്ലാതെ.
എങ്കിലും നീയവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..
തനിച്ചിരുന്നു , അവരുടെ പുസ്തകങ്ങള്‍ തലോടും .
മൂകമായ ഒരു വിതുമ്പലില്‍ തകരും.
നീയവരെ സ്നേഹിച്ചു കൊണ്ടേയിരിക്കും..


മധ്യവയസ്സ്,
ഇന്നേവരെ ജീവിച്ച സ്വപ്ന ലോകത്ത് നിന്നു ഇനിയെങ്കിലും പുറത്തു വന്നു കൂടെ എന്ന്
നിന്റെ മകന്‍ നിന്നോട് ചോദിക്കുന്ന സമയമാണത്.
നിന്റെ മകന്‍,
പണ്ടൊരു രാത്രിയില്‍,
അണ്ണാന്‍ കുഞ്ഞിന്റെ വിരുന്നിനു നീ സ്വര്‍ണ ലിപികളില്‍ കുറിമാനമയച്ച നിന്റെ മകന്‍,
നിന്നെ നോക്കി പരിഹസിക്കും...
"ഇപ്പോഴും ചെറുപ്പമാന്നാ വിചാരം..."

5 comments:

Vimal Chandran said...

its beautiful....

ramanika said...

മനോഹരമായി !!!1

Unknown said...

Really touching......

ഹന്‍ല്ലലത്ത് Hanllalath said...

മോശമായില്ല വിവര്‍ത്തനം...
നന്ദി...

സംഗീത said...

മനോഹരമായ വിവര്‍ത്തനം. കവിതയുടെ പേരും ആശയവും എല്ലാം മറന്നു പോയിരുന്നു. എങ്കിലും അണ്ണാന്‍ കുഞ്ഞിന്റെ പേരില്‍ ആശംസ അയക്കുന്നത് ഓര്‍മയുണ്ടായിരുന്നു. അത് ഒരു കുറിപ്പില്‍ എഴുതുകയും ചെയ്തു. നന്ദി, ആ കവിത വീണ്ടും വായിക്കാന്‍ ഇടയാക്കിയതിന്.

Followers