അടയാളങ്ങള്‍, പ്രമേയത്തോടുള്ള സത്യസന്ധത കൊണ്ടും സംവിധാനത്തിലെ അസാധാരണമായ നിയന്ത്രണം കൊണ്ടും അഭിനേതാക്കളുടെ അദ്ഭുതകരമായ പ്രകടനം കൊണ്ടും അവിസ്മരണീയമായ ചിത്രമാണ്.
നന്തനാരുടെ ബാല്യത്തിലേക്കും യൌവനത്ത്തിലെക്കും ഒരു സഞ്ചാരം.
രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലം.
വള്ളുവനാടന്‍ മണ്ണ്.
വിശപ്പ്.
കത്തിക്കാളുന്ന വിശപ്പ്.
മനുഷ്യര്‍ വിശന്നു ചാവുമ്പോഴും യുദ്ധങ്ങളില്‍ ആസക്തരാവുന്ന ജനത.
ആര്‍ക്കു ആരോടാണ് ശത്രുത..?
സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം അകൃത്രിമമായ വള്ളുവനാടന്‍ ഭാഷയുടെ നൈസര്‍ഗികതയാണ് എന്ന് തോന്നുന്നു. ഷാജി കൈലാസിന്റെ തമ്പുരാന്‍ സിനിമകളിലെ വഷളന്‍ സംഭാഷണങ്ങളില്‍ പെട്ട് അത് മരിച്ചു പോകുമായിരുന്നു...
കച്ചവട സിനിമയുടെ വൃത്തികെട്ട ഒതുതീര്‍പ്പുകളില്‍ സ്വയം നഷ്ടപ്പെടാതെ ,MG ശശി , ഇതുപോലുള്ള പരീക്ഷണങ്ങളുമായി ഇനിയും മുന്നോട്ടു വന്നിരുന്നെന്കില്‍!
അടയാളങ്ങളെ ബുദ്ധികൊണ്ട് വായിക്കാം.
ഹൃദയം കൊണ്ടും.
1 comment:
ചുരുങ്ങിയ വാക്കുകളൊലൊതുക്കി കളഞ്ഞല്ലോ..
Post a Comment