മാതൃഭൂമി ഓണപ്പതിപ്പില്‍ ഇത്തവണ ഒരൊറ്റ കഥ പോലുമില്ല.!!
എന്തിനാണ് ആശ്ചര്യ ചിഹ്നം എന്നായിരിക്കും . പഴയ ഓണപ്പതിപ്പുകള്‍ തന്നെയാണ് അതിന്റെ ഉത്തരം.സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച കഥകളും കവിതകളും കൊണ്ടു സമ്പന്നമായിരുന്ന ആ പഴയ പതിപ്പുകള്‍ ചിലരെന്കിലും ഓര്‍ക്കുന്നുണ്ടാവും. ഓണക്കാലം ഓണപ്പതിപ്പുകളുടെ സുഗന്ധകാലം കൂടിയായിരുന്നു.
പക്ഷെ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇത്തവണ ഒരൊറ്റ കഥ പോലുമില്ല.!!
എവിടെപ്പോയി മലയാള സാഹിത്യ സിംഹങ്ങള്‍ ?
എവിടെപ്പോയി നമ്മുടെ കഥയും കവിതയും?
എം മുകുന്ദന് പറഞ്ഞതാണ് ശരി. ഇതിലുള്ളത് ആത്മരതിയുടെയും സെക്സിന്റെയും വഴുവഴുപ്പുള്ള സംഭാഷണങ്ങള്‍ മാത്രം !
മലയാളിയുടെ രോഗം മറ്റൊന്നുമല്ല. വോയറിസം !!
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി ആനന്ദിക്കുക !!
3 comments:
45 രൂ കൊടുത്ത് വാങ്ങി വായിച്ചുനോക്കുമ്പോ മൊത്തം പലരുടേയും കത്തികള്‍. അതില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ രതിക്കത്തി അസഹനീയമായിത്തോന്നി. മൂപ്പരേയും നാടുകടത്തേണ്ടുന്ന കാലം അതിക്രമിച്ചെന്ന് തോന്നുന്നു. ഈയ്യിടെ മതം മാറിയെത്തി പിച്ചും പേയും പറഞ്ഞിരുന്ന പ്രശസ്തസാഹിത്യകാരിയെ മക്കള്‍ ചേര്‍ന്ന് കേരളത്തീന്നും പറിച്ചെടുത്ത് അങ്ങ് ദൂരെയെവിടേയോ കൊണ്ടുപോയി താമസിപ്പിച്ചതിനുശേഷം അവരുടെ പുലമ്പലുകള്‍ കേട്ടീട്ടേയില്ല. പുനത്തില്‍ അതോര്‍ക്കുന്നത് ഒരുകണക്കിന് നല്ലതാവാം.
ഏറനാടാ,
നേരെ ചവറ്റുകുട്ടയിലേയ്ക്കിടാന് മാത്രം യോഗ്യമായ ഈ ഓണപ്പതിപ്പ് 17 ദിര്‍ഹം കൊടുത്ത് വാങ്ങിയ എന്റെ അവസ്ഥ ഓര്‍ത്തുനോക്കൂ....
വായിയ്ക്കാന്‍ പറ്റാത്തതിലെ വിഷമം ഈ വിവരങ്ങളൊക്കെ അറിയുമ്പോഴാണ് കുറച്ചു കുറയുന്നത്
Post a Comment