സത്യം !
വിശ്വസിക്കാനാവുന്നില്ല !
അണ്ണന്‍ തമ്പിയും മാടമ്പിയും മിന്നാമിന്നിക്കൂട്ടവുമൊക്കെ കണ്ടു മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി തുടരെ മൂന്നു ചിത്രങ്ങള്‍ ....!
അടയാളങ്ങള്‍, തിരക്കഥ , ഒടുവിലിതാ തലപ്പാവും ....
തലപ്പാവ് - സിനിമയുടെ എല്ലാ ഘടകങ്ങളിലും മികവു പുലര്‍ത്തുന്ന ഒരു ചിത്രമാണ്.
മലയാളിക്കു മറക്കാനാവാത്ത സംഭവങ്ങള്‍ -നക്സല്‍ വര്‍ഗീസ് കൊല്ലപ്പെടുന്നു.. വര്‍ഷങ്ങള്‍ക്കു ശേഷം രാമചന്ദ്രന്‍ നായര്‍ അതേറ്റു പറയുന്നു.ഇതിനെ ഉപജീവിച്ചാണ് സിനിമയുടെ പിറവി.
ചരിത്രവും സിനിമയും തമ്മിലുള്ള ബന്ധം അതില്‍കൂടുതല്‍ ഇല്ല. കൊല്ലപ്പെട്ടവനും കൊല്ലേണ്ടി വന്നവനും തമ്മിലുള്ള വൈകാരികമായ ഒരടുപ്പം-അതില്‍ നിന്നാണ് സിനിമയുടെ വികാസം.
സംവേദന ക്ഷ്മമായ പ്രതീകങ്ങള്‍ കൊണ്ട് സമ്പന്നമായ വിഷ്വലുകള്‍.
ദൃശ്യങ്ങളുടെ സീക്വന്സിലെ ഇഴയടുപ്പം.
ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലെക്കും തിരിച്ചുമുള്ള സന്ചാരത്തിന്റെ പുതുമ. ഭംഗി.
മധുപാലിന്റെ സംവിധാനത്തിലെ പരീക്ഷനോന്മുഖമായ ധീരത. (രവീന്ദ്രന്‍ പിള്ള മരിക്കുന്നതിന്റെ തൊട്ടു മുന്‍പുള്ള രാത്രിയില്‍ മെഴുക് തിരിവെട്ടവുമായി ജോസഫ് നടന്നു വരുന്ന ആ ഒറ്റ സീന്‍ മതി സംവിധായകന്റെ പ്രതിഭ തിരിച്ചറിയാന്‍ ).
അഴകപ്പന്റെ ക്യാമറയുടെ അപാരമായ അഴക്.
ഒരു നോട്ടം കൊണ്ടും ചിരി കൊണ്ടും പുതിയ ഭാഷ സൃഷ്ടിക്കുന്ന പ്രിത്വിരാജ് എന്ന നടന്റെ സാന്നിധ്യം.
ലാലിന്റെ മറക്കാനാവാത്ത പ്രകടനം.
നക്സലിസത്തെ സിനിമ അനുകൂലിക്കുന്നുണ്ടോ എന്നൊരു സംശയം ന്യായമായും തോന്നിയേക്കാം.
എന്തൊക്കെയായാലും ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന , പച്ചയായി രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ എന്നാ നിലയില്‍ തലപ്പാവ് അഭിനന്ദനം അര്‍ഹിക്കുന്നു.
ജോസഫ് പറയുന്നുണ്ട്, പ്രശ്നങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും ചെയ്യുമ്പോളാണ് ജീവിതം അതായിത്തീരുന്നത് എന്ന്.....
അത് തന്നെയാണ് ഈ സിനിമയും നമ്മോടു പറയുന്നത്.....
2 comments:
ഇതിന്റെ പരസ്യത്തില്‍ തന്നെ ഒരു വ്യത്യസ്ഥത തോന്നിയിരുന്നു.
ഇതൊരു തുടക്കം മാത്രമാവട്ടെ എന്നാശിക്കാം. നക്സലിസത്തിനെ അനുകൂലിക്കുന്ന സിനിമ എന്ന് എനിക്കഭിപ്രായമില്ല, മറിച്ചു സമൂഹത്തിലെ പ്രതികരണ ശേഷിയില്ലയ്മക്കെതിരെ ഒരു ചോദ്യ ചിഹ്നം എന്നാണ് തോന്നിയത്. എന്തായാലും സിനിമ കണ്ടിറങ്ങിയപ്പോള്‍ പൂര്ണ്ണ സംത്രിപനകാന്‍ കഴിഞ്ഞു . മധുപാലിന്റെ പുതിയ സംരംഭത്തിനായി കാത്തിരിക്കുന്നു. ഇനിയും പുതിയ ആശയങ്ങളും കഥകളും വരട്ടെ, മലയാള സിനിമയില്‍ വീണ്ടും വസന്തം വിരിയട്ടെ.
Visit - http://godiloveu.blogspot.com/
Post a Comment