March 22, 2008

ബര്‍ഗ്മാനും വിനയനും

ഈയിടെയാണ് ബര്‍ഗ്മാന്റെ Wild Strawberries കണ്ടത്. Flashback ആവിഷ്ക്കരിച്ചതിലെ പുതുമ കൊണ്ട് ലോകശ്രദ്ധ നേടിയ ചിത്രം.
സിനിമ പുറത്തു വന്നത് 1957 ലാണ് എന്നോര്‍ക്കുമ്പോള്‍ ബര്‍ഗ്മാനോട് ആദരവ്‌ കൂടുന്നു. താന്‍ കൂടി അഭിനയിക്കുന്ന ഫ്രൈമുകളിലൂടെയാണ് ഐസക് എന്ന വൃദ്ധന്‍ തന്റെ ബാല്യകാല സ്മരണകളിലേക്ക് സന്ച്ചരിക്കുന്നത്.1957 ലാണ് ഇത്ര വ്യതസ്തമായി ചിന്തിക്കുന്നത് എന്നോര്‍ക്കണം.
ഇന്നു 2008. നമുക്ക് എത്ര സംവിധായകര്‍ ഉണ്ട് ബര്‍ഗ്മാനെക്കള്‍ അല്ലെന്കില്‍ അത്രയെന്കിലും creative ആയി ?അദ്ദേഹത്തിന്റെ ശൈലി വികൃതമായി അനുകരിക്കപ്പെടുന്നു.പക്ഷേ ബര്‍ഗ്മാനെ intellectually overtake ചെയ്യാന്‍ എത്ര പേര്‍ക്ക് കഴിയും?
Wild Strawberries --ഐസക്‌ സ്വന്തം മൃത ദേഹത്തെ കണ്ടു മുട്ടുന്ന പ്രശസ്തമായ ഒരു സ്വപ്ന രംഗമുണ്ട്. അതു കണ്ടു കൊണ്ടിരിക്കേ, എന്താണെന്നറിയില്ല, പെട്ടെന്നു നമ്മുടെ സംവിധായക ഇതിഹാസം വിനയനെ ഓര്‍ത്തു പോയി!!!!
ഇനി ഒരു മല്‍സരം. ഇര്‍വിന്‍ ബര്‍ഗ്മാനെയും വിനയനെയും താരതമ്യം ചെയ്തു രണ്ടു പുറത്തില്‍ കവിയാതെ ഒരു ഉപന്യാസം എഴുതുക.ഒന്നാം സമ്മാനം വിനയന്റെ അഭ്ര കാവ്യം -വെള്ളി നക്ഷത്രം.!!!!!!

1 comment:

വിന്‍സ് said...

സത്യത്തില്‍ ബെര്‍ഗ്മാനെയൂം തലയന്‍ (വിനയന്‍) നെയും ഒരുമിച്ചു എഴുതിയപ്പം ചീത്ത പറയാന്‍ ആയി വന്നതാ. പിന്നെയല്ലേ മനസ്സിലായതു ഹ്യൂമര്‍ സെന്‍സ് :)

Followers