March 26, 2008

Can't read in Malayalam?

If you Can't read in Malayalam, please click
here .Go to the "How to read" section and follow the instructions.

March 23, 2008

മാര്‍ച്ചിലെ മഴ

മാര്‍ച്ചില്‍ മഴ തകര്‍ത്തു പെയ്യുന്നു.
കൊയ്തുവെച്ച കതിരുകളില്‍ മുളപൊട്ടുന്നു.
കര്‍ഷകന്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്നു.
നഷ്ടങ്ങളുടെ നെടുവീര്‍പ്പുകള്‍ .
മാര്‍ച്ചിലെ മഴ ഒരു വേദനയാണ്.
ഈ മഴയില്‍ ആരുടെയോ കണ്ണീരുണ്ട്.

F.M radio യില്‍ കേട്ടത്

തിരുവനന്തപുരത്തെ Big FM radio യില്‍ കേട്ടത് :
താഴെ പറയുന്ന ചോദ്യത്തിനു ശരിയുത്തരം SMS അയക്കുന്നവര്‍ക്ക് FM ഉള്ള mobile phone സമ്മാനം.
ചോദ്യം: വര്‍ഷത്തിലെ എത്രാമത്തെ മാസമാണ് February?
Options: A. 9
B. 2
C. 7
ഇതിന്റെ ഉത്തരം SMS അയക്കാന്‍ മാത്രം യുക്തിബോധമുള്ള ആരെങ്കിലുമുണ്ടോ ആവോ കേരളത്തില്‍?
ആരായാലും അയാള്‍ / അവള്‍ ഒരു സംഭവം തന്നെ.

March 22, 2008

ബര്‍ഗ്മാനും വിനയനും

ഈയിടെയാണ് ബര്‍ഗ്മാന്റെ Wild Strawberries കണ്ടത്. Flashback ആവിഷ്ക്കരിച്ചതിലെ പുതുമ കൊണ്ട് ലോകശ്രദ്ധ നേടിയ ചിത്രം.
സിനിമ പുറത്തു വന്നത് 1957 ലാണ് എന്നോര്‍ക്കുമ്പോള്‍ ബര്‍ഗ്മാനോട് ആദരവ്‌ കൂടുന്നു. താന്‍ കൂടി അഭിനയിക്കുന്ന ഫ്രൈമുകളിലൂടെയാണ് ഐസക് എന്ന വൃദ്ധന്‍ തന്റെ ബാല്യകാല സ്മരണകളിലേക്ക് സന്ച്ചരിക്കുന്നത്.1957 ലാണ് ഇത്ര വ്യതസ്തമായി ചിന്തിക്കുന്നത് എന്നോര്‍ക്കണം.
ഇന്നു 2008. നമുക്ക് എത്ര സംവിധായകര്‍ ഉണ്ട് ബര്‍ഗ്മാനെക്കള്‍ അല്ലെന്കില്‍ അത്രയെന്കിലും creative ആയി ?അദ്ദേഹത്തിന്റെ ശൈലി വികൃതമായി അനുകരിക്കപ്പെടുന്നു.പക്ഷേ ബര്‍ഗ്മാനെ intellectually overtake ചെയ്യാന്‍ എത്ര പേര്‍ക്ക് കഴിയും?
Wild Strawberries --ഐസക്‌ സ്വന്തം മൃത ദേഹത്തെ കണ്ടു മുട്ടുന്ന പ്രശസ്തമായ ഒരു സ്വപ്ന രംഗമുണ്ട്. അതു കണ്ടു കൊണ്ടിരിക്കേ, എന്താണെന്നറിയില്ല, പെട്ടെന്നു നമ്മുടെ സംവിധായക ഇതിഹാസം വിനയനെ ഓര്‍ത്തു പോയി!!!!
ഇനി ഒരു മല്‍സരം. ഇര്‍വിന്‍ ബര്‍ഗ്മാനെയും വിനയനെയും താരതമ്യം ചെയ്തു രണ്ടു പുറത്തില്‍ കവിയാതെ ഒരു ഉപന്യാസം എഴുതുക.ഒന്നാം സമ്മാനം വിനയന്റെ അഭ്ര കാവ്യം -വെള്ളി നക്ഷത്രം.!!!!!!

സിനിമ

സിനിമ എന്നും ഒരു അഭിനിവേശമാണ്.പല മോഹങ്ങളില്‍ സിനിമ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെ ഒരു ജൈവരൂപം എന്ന നിലക്ക്,
പച്ചയായ easthatic തനിമ അന്വേഷിച്ചു,
സാന്കേതിക മികവിന്റെ കയ്യൊപ്പ് പതിഞ്ഞ ഫ്രൈമുകള്‍ തേടി,
വിരല്‍ത്തുമ്പില്‍ വരെ നിറഞ്ഞു തുളുമ്പുന്ന അഭിനയത്ത്തികവ് കണ്ട് അതിശയിക്കാന്‍...
അടുത്തിടെ കണ്ട, വിസ്മയിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്ത ചില ലോക ക്ലാസ്സിക്കുകള്‍ ,
Wild Strawberries- Burgman
Sacrifice-Tarkovsky
Les Carabiniers-Godard

പ്രൊഫൈല്‍

ഹോബി?
തീറ്റ,കുടി,ഉറക്കം.
വായന,എഴുത്ത്,അങ്ങനെ എന്തെന്കിലും..?
അങ്ങനെയൊന്നുമില്ല.
ഇഷ്ടപ്പെട്ട സിനിമകള്‍?
അനിയത്തിപ്പ്രാവ്, നിറം, നരസിംഹം.
രാഷ്ട്രീയം?
അയ്യേ... not political.
തീരെ?
depends.........
(അശ്ലീലം കലര്‍ന്ന ഒരു ചിരി....)

March 21, 2008

അപരിഷ്കൃതന്‍

ക്ലീന്‍ ആയി ഷേവ് ചെയ്തു.
Denim സുഗന്ധം അണിഞ്ഞു.
Tie ധരിച്ചു.
കാറില്‍ office ലേക്ക് കുതിച്ചു.
വഴിയരികില്‍ തളര്‍ന്നിരുന്ന അമ്മയുടെ മുഖത്തും സ്കൂളില്‍ പോകുകയായിരുന്ന ഒന്നാംക്ലാസ്സുകാരിയുടെ പുത്തനുടുപ്പിലും ചെളി തെറിപ്പിച്ചു.
അമ്മയുടെ ദൈന്യവും കുഞ്ഞിന്റെ വിതുമ്പലും കണ്ടില്ലെന്ന് നടിച്ചു.
ഇരു വശവുമുള്ള ലോകത്തെ അതിന്റെ പാട്ടിനു വിട്ടു .
പരിഷ്ക്രിതന്‍..!!
The civilised...!!!






Followers