ഫോട്ടോഗ്രാഫി ഒരു കലയാണോ അല്ലയോ എന്ന സംശയത്തിന് ഫോട്ടോഗ്രാഫിയുടെ ഉദ്ഭവത്ത്തോളം തന്നെ പഴക്കമുണ്ട്.
ലോകത്തിലെ ആദ്യത്തെ ക്ലിക്ക് , ഏതോ ജാലകത്തിന് വെളിയിലെ കാഴ്ച്ചയുടെ ഒരു തുണ്ട് നിമിഷം കറുപ്പിലും വെളുപ്പിലും ഒപ്പിയെടുത്തപ്പോള്‍ മുതല്‍ ചോദ്യമുയര്‍നിട്ടുണ്ടാവണം. ഇതില്‍ കലയുടെ മൌലികത എത്ര മാത്രമുണ്ട്? രസാത്മകമായ തനിമയെക്കാള്‍ യന്ത്രത്തിന്റെ സാധ്യതയല്ലേ ഫോട്ടോഗ്രാഫിയെ നില നിര്‍ത്തുന്നത് ? തര്‍ക്കം ഇന്നും തുടരുന്നു. പക്ഷെ ഡിജിറ്റല്‍ യുഗത്തില്‍ ആ പഴയ ചോദ്യത്തിന് ഒന്നു കൂടി മൂര്‍ച്ച വന്നത് പോലെ.
ആലോചിച്ചു നോക്കൂ. പഴയ ക്യാമറയെ അപേക്ഷിച്ച് ഒരു ഡിജിറ്റല്‍ ക്യാമറയില്‍ എത്ര മാത്രം നിസ്സാരമാണ് മനുഷ്യന്റെ ഇടപെടല്‍ !
ഒരേയൊരു ക്ലിക്ക്.... തീര്‍ന്നു !
ആലോചിച്ചു നോക്കൂ. പഴയ ക്യാമറയെ അപേക്ഷിച്ച് ഒരു ഡിജിറ്റല്‍ ക്യാമറയില്‍ എത്ര മാത്രം നിസ്സാരമാണ് മനുഷ്യന്റെ ഇടപെടല്‍ !
ഒരേയൊരു ക്ലിക്ക്.... തീര്‍ന്നു !
"എന്താണ് ഹോബി..?"
"ഫോട്ടോഗ്രാഫി."
എല്ലാവരും ഡിജിറ്റല്‍ S.L.R ക്യാമറ വാങ്ങുകയും എല്ലാവരുടെയും ഹോബി ഫോട്ടോഗ്രാഫി ആവുകയും ചെയ്യുന്ന കാലമാണിത്.
കൈയിലൊരു ഡിജിറ്റല്‍ ക്യാമറയും കൂട്ടിനു ഫോട്ടോഷോപ്പും....
ഫോട്ടോകള്‍ manipulate ചെയ്യപ്പെടുകയാണ്. ഫോട്ടോഗ്രാഫിക്ക് എത്ര മാത്രം സത്യസന്ധത അവകാശപ്പെടാനാവും ഇന്നു ? അഥവാ നമുക്കു ഒരു ഫോട്ടോയെ വിശ്വസിക്കാമോ..?
ദൃശ്യങ്ങളെ ഫോട്ടോ ആക്കുകയല്ല, ഫോട്ടോയെടുക്കാന്‍ ദൃശ്യങ്ങള്‍ ഉണ്ടാക്കുകയാണ് നാമിന്നു ചെയ്യുന്നത്.
താങ്കള്‍ക്കെന്തു തോന്നുന്നു..?