സൗഹൃദം പടിഞ്ഞാറ് നിന്നു പാറി വന്നപ്പോള്‍
എന്‍റെ സുഹൃത്ത് സെമിത്തേരിയില്‍ നിന്നു കുഴി മാന്തിയെഴുന്നേറ്റു.
എന്‍റെ സുഹൃത്ത്. 
കഴുകന്‍. 
എന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത് കണ്ണാടി തീര്‍ത്തവന്‍. 
വെളുത്ത പ്രാക്കളും നനുത്ത സ്വപ്നങ്ങളും 
അവന്‍റെ അന്നം.
ആര്‍ച്ചീസ് ഗ്യാലറിയില്‍ നിന്നു 
ഒരു പുഞ്ചിരിയും
കുയിലിന്‍റെ പാട്ടും
പാവക്കുട്ടിയുടെ ചുണ്ടുകളും മുയല്‍ക്കുഞ്ഞിന്റെ
ചെവിയും 
ഫ്രണ്ട്ഷിപ്പ് ബാന്‍ഡില്‍ കുറുക്കിയെടുത്ത
സൌഹൃദത്തിന്റെ ശവവും സമ്മാനമായി തന്നവന്‍.
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ !!!
അവനിനിയും വരും.
അടുത്ത സൌഹൃദ ദിനത്തിന്.....

2 comments:
ഹോ! വിഷമം തോന്നുന്നു ഇത് വായിക്കുമ്പോള്‍...അവന്‍ തീര്‍ച്ചയായും ഇനിയും വരും...അടുത്ത സൌഹൃദ ദിനത്തിന്...
ഭീകരാ... കഴുകനുമായിട്ടാണല്ലേ ചങ്ങാത്തം..?
Post a Comment