May 18, 2009

അവര്‍ക്കിനി കൂടുതല്‍ നിര്‍ഭയമായി, ഉദാരമായി ഇന്ത്യയെ വില്‍ക്കാം.

കോണ്ഗ്രസ് ,കോടീശ്വരന്മാരുടെയും ബിസിനസ്സുകാരുടെയും സിനിമാതാരങ്ങളുടെയും മറ്റും ഒരു എസ്ടാബ്ലിഷ്മെന്റ്റ്‌ ആണ് ഇന്ന്. ഏറ്റവും താഴെ തട്ടിലുള്ള ഒരു നേതാവും ഒരു സാധാരണ പൌരനും തമ്മിലുള്ള ദൂരം തന്നെ വളരെ ഏറെയാണ്‌. പിന്നെയാണോ ദാന്തഗോപുരങ്ങളിലെ രാഹുല്‍ ഗാന്ധിമാര്‍...?
അതി സമ്പന്നരുടെയും അവരുടെ വിധേയരുടെയും ഒരു കൂട്ടം..അവരാണിനി നമ്മെ ഭരിക്കേണ്ടത്. അവര്‍ക്കിനി ആരെയും പേടിക്കേണ്ടതില്ല. കേരളത്തില്‍ കുഞ്ഞാലിക്കുട്ടിയെ പോലുള്ള വഷളന്മാര്‍ പറഞ്ഞതുപോലെ ഇനി ഇടതു പക്ഷത്തിന്റെ "ശല്യം" കൂടാതെ ഭരിക്കാം.അപകടകരവും അശ്ലീലവുമായ സന്ധികളിലേക്ക് വഴുതി വീഴുമ്പോള്‍ അരുതെന്ന് വിലക്കാന്‍ ഇനി ഇടതുപക്ഷമില്ല.
അവരിനി വാതിലുകള്‍ മലര്‍ക്കെ തുറക്കും.ഏത് രോഗാണുവിനും കടന്നു വരാം. സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം തച്ചുടച്ച പഴയ "ഓക്സ്ഫോര്‍ഡ്‌" വിദ്യാര്‍ത്ഥിക്ക് അതിനൊട്ടുംവിഷമം ഉണ്ടാവില്ല. ഗാന്ധിജിയുടെ സമാധി പട്ടികള്‍ക്കായി തുറന്നു വെക്കാം. ആ പട്ടിയുടെ അധിപനെ , 'വി ലവ് യൂ ' എന്ന് പറഞ്ഞു കെട്ടിപ്പിടിക്കാം.
അതെ, അവര്‍ക്കിനി കൂടുതല്‍ നിര്‍ഭയമായി, ഉദാരമായി ഇന്ത്യയെ വില്‍ക്കാം.

9 comments:

അനില്‍@ബ്ലോഗ് said...

ആര്‍ക്കാണതില്‍ വിഷമം?

ഉറുമ്പ്‌ /ANT said...

:(

പാഞ്ഞിരപാടം............ said...

വില്‍ക്കുക മാത്രമല്ലാ, കൂടെ കൂടെ അതുചോദിക്കാന്‍ വന്നാല്‍....

"പിണറായി" മോഡല് തന്തക്ക് വിളിക്കാം,
"ലാവ്ലിന്‍" മോഡല്‍ കക്കാം.
മാര്‍ട്ടിനേം,ഫാരിസേട്ടനേം കൂട്ടി ഭരിക്കാം..
പിണറായി-അച്ചുമാമ തെറിമല്‍സരം നടത്തി വൊട്ട് ചെയ്തു ജയിപ്പിച്ചവരെ നോക്കി പല്ലിളിക്കാം.
"സുധാകരന്‍" മൊഡല്‍ "മറ്റേതു" കാണിക്കുമൊ എന്നു ചോദിക്കാം.
"സിന്‍ഗൂര്‍" മോഡല്‍ കര്‍ഷകരെ ചവിട്ടിപുറത്താക്കി കുത്തകകളെ മാടിവിളിക്കാം
"നന്ദിഗ്രാം" മോഡല്‍ മുസ്ലീമുകളെ വെടിവച്ചു കൊല്ലാം
ഓറീസ മോഡല്‍ പ്രാര്‍തതന സംഘടിപ്പിച്ചു,കൈരളിയില്‍ സമ്പ്രേഷണം ചെയ്യാം.എന്നിട്ടു കേരളത്തിലെ പ്രാര്‍ത്തനാ കേന്ധ്രം അടിച്ചു പൊളിക്കാം.
ജയരാജന്‍ മാരുടെ മക്കള്‍ക്കു വിഷുവിനു ഏറിഞ്ഞുകളിക്കാന്‍ ബൊംബുണ്ടാക്കാം, അതെറിഞ്ഞ് വായനാശാല തകര്‍ക്കാം.
ക്വട്ടേഷന്‍ സംഘം എന്നു പറഞ്ഞു വിരട്ടാം,പാര്‍ട്ടിവിട്ടവരെ,പ്രത്യകിച്ചു അതിന്റെ നേതാവിനെത്തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിക്കു കേറി വെട്ടാം..

അല്ലാ പിന്നെ...സഖാക്കന്മാരൊടാ കളി....

മായാവി.. said...

FU%^$#%$@#LF is the CPMstyle answer

Manoj മനോജ് said...

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് പോലും വേണ്ടാത്ത ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റുകള്‍ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരണം. അമേരിക്കയില്‍ പെന്‍ഷന്‍ ക്യാഷ് സ്റ്റോക്കിലിട്ട് തകര്‍ത്തത് പോലെ നമുക്കും വേണ്ടേ ചരിത്രത്തില്‍ ഒരു സ്ഥാനം. അമേരിക്കയില്‍ പൊല്യൂഷന്‍ലെസ്സ് കാറുകള്‍ക്ക് ഒബാമ മസില് പിടിക്കുമ്പോള്‍ നമുക്ക് നാനോകളും ആറ്റോകളും തെരുവിലിറക്കി കളിക്കാം.

എന്തിനും ഏതിനും കമ്മീഷന്‍ 20% ആണെന്ന് ലാവലിന്‍ കാണിച്ച് തന്നല്ലോ. ഇപ്പോള്‍ റേറ്റ് 30%ത്തിന് മുകളില്‍ ആയിട്ടുണ്ടാകും. പാവം ഇടത് എന്തെല്ലാം സ്വപ്നങ്ങള്‍ കണ്ടതാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയായില്ലേ... ആ... ഇനി യു.പി.യെ. കൈയ്യിട്ട് വാരിയതില്‍ മിച്ചം വെല്ലതുമുണ്ടെങ്കില്‍ തൃപുര വഴിയും, ബംഗാള്‍ വഴിയും, കേരളം വഴിയും അടിച്ച് മാറ്റാം അല്ലാതെ എന്ത് ചെയ്യാന്‍?

രണ്ട് കൊല്ലം കഴിയുമ്പോള്‍ 40 തികയുന്ന അന്ന് രാഹുല്‍ ഗാന്ധി “ഏരിയ വൈസ് അമേരിക്കയും യൂറോപ്പും കൂടിയാലുള്ളതിനേക്കാള്‍ വലിയ ഇന്ത്യയുടെ” പ്രധാനമന്ത്രിയാകുന്നതും കാത്തിരിക്കാം.

അപരന്‍ said...

ഇന്ത്യയെ സമാധാനത്തിലേക്കും സംവൃദ്ധിയിലെക്കും നയിക്കാന്‍ ഇടതുപക്ഷം ...! മറ്റു പാര്‍ട്ടി കളൊക്കെ ഇന്ത്യയെ വില്‍ക്കാനും നശിപ്പിക്കാനും ...ഭയങ്കരം തന്നെ ..
ഇടതു പക്ഷത്തിനു കിട്ടിയ സംസ്ഥാനങ്ങളില്‍ ഒന്നും ഇത്തരം കേന്കെമമായ ഭരണം കണ്ടില്ലല്ലോ.
അമേരിക്കന്‍ അടിമത്തം മാറി ചൈനീസ് അടിമത്തം വന്നാല്‍ നമ്മള്‍ രക്ഷപ്പെടുമോ ആവോ ?

സമഗ്രമായ വികസനത്തിനുള്ള ഒരു നയം പോലുമില്ലാതെ നമ്മള്‍ എല്ലാവരെക്കാളും വലിയ മഹാന്മാര്‍ എന്ന ഭാവവുമായി നടക്കുന്നതാണ് ഇടതു പക്ഷത്തിന്റെ പരാജയത്തിനു കാരണം എന്നെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ...
ആണവ കരാറിന്റെ പേരില്‍ യു പീ എ യ്ക്ക് പിന്തുണ പിന്‍ വലിച്ചതാണ് പരാജയ കാരണം എന്ന് ബംഗാളിലെ സീ പീ എംആരോപിച്ചത് ഇവിടെ ആരും കേട്ടില്ലേ ..?

hAnLLaLaTh said...

എല്ലാ പക്ഷവും കേട്ടാല്‍ ഒന്നുറപ്പിക്കാം...
നിലവിലുള്ളതൊന്നും ജനപക്ഷ രാഷ്ട്രീയമല്ല...:)

വേണാടന്‍ said...

ഇടതുപക്ഷന്യായം പട്ടീടെ വാലിന്റെ ഉപമയ്ക്കു തുല്യം..

ആർപീയാർ | RPR said...

ഇത് മുതലാളിത്തത്തിന്റെ വിജയമാണെന്ന് പറയുമ്പോൾ ഇൻ‌ഡ്യയിലെ ഭൂരിപക്ഷവും മുതലാളിത്തം ഇഷ്ടപ്പെടുന്നു എന്നല്ലേ ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്...

തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം മുരട്ടുവാദം പറയുന്ന ഇടതിന്റെ പിന്തിരിപ്പൻ ശൈലിയേക്കാൾ നല്ലതല്ലേ ഈ മുതലാളിത്തം.

ഇടതന്മാരുടെ കയ്യിലോട്ട് അങ്ങ് കൊടുത്തേച്ചാൽ മതി.. ഒലത്തി കയ്യിൽ തരും....

Followers