July 4, 2009

ജൂൺ- ഒരു വേദന

എന്റെ മകൾ ഇന്ന് സ്കൂളിലേക്ക്‌ പോയി.
എഴുത്താണി ബാഗിലിട്ട്‌,
കവിളിലെ ഉമ്മ നുണഞ്ഞ്‌,
മൊട്ടക്കുന്നിലൂടെ,
തെച്ചിക്കാട്ടിലൂടെ,
മകൾ സ്കൂളിലേക്ക്‌ പോയി.

അടുക്കളക്കുള്ളില്‍ അവളുടെ ചിരി.
കൈത്തണ്ടയിൽ അവളുടെ ചുംബനം.
പ്രഭാതം ഇനിയൊരു വേദനയാണ്‌.
നിനക്കവിടെ സുഖം തന്നെയല്ലേ..?

അവളുടെ കണ്ണുകൾ ആകാശമേറ്റുവാങ്ങും.
അതിലൂടെ മഴ ഒലിച്ചിറങ്ങും.
കണ്ണുനീർ ജനൽക്കമ്പികളേറ്റുവാങ്ങും.
അങ്ങനെയവ തുരുമ്പിക്കും..

എനിക്കു തോന്നുന്നു,വടിയോങ്ങുന്ന ടീച്ചർക്ക്‌ ഇന്ദ്രിയങ്ങളില്ലെന്ന്.

ഉച്ച.
സങ്കടത്തിന്റെ ചുടുകാറ്റ്‌.
മകളേ, ചോറ്റുപാത്രം തുറന്നു വെക്കൂ.
കാച്ചിയ മോരിന്‌, വീടിന്റെ,
വീട്ടിലെ അമ്മയുടെ,
അമ്മയുടെ വിയർപ്പിന്റെ ഗന്ധമാണുള്ളത്‌.

സന്ധ്യ.
നീ എന്താണ്‌ വൈകുന്നത്?
എനിക്കറിയാം,നിന്റെ വഴികളിൽ തെച്ചിക്കാടുകളുണ്ട്‌.
മൊട്ടക്കുന്നുകളും.
പക്ഷേ,പഴയ ഓട്ടുചിലമ്പിന്റെ സുരക്ഷിതത്വമില്ല..!
ആ കാട്ടുപൊന്തകളിലാണ്‌ കുപ്പിവളകൾ പൊട്ടിച്ചിതറാറുള്ളത്‌.
കുന്നിന്റെ അങ്ങേച്ചെരിവിലൂടെ ,ചുവന്ന രശ്മികളെല്ലാം നടന്നു മറഞ്ഞു.
ആകാശം നിന്റെ മുന്നിലൊരു കറുത്ത വിരിപ്പു വിരിച്ചു തുടങ്ങിയിട്ടുണ്ടാവും.
നീ വൈകുന്നതെന്താണ്‌..?

13 comments:

Sabu Kottotty said...

വല്ലാത്ത ആസ്വാദന അനുഭൂതി...
അതി പകരുന്ന വേദനയും...
ആശംസകള്‍...

പാവപ്പെട്ടവൻ said...

ആകാശം നിന്റെ മുന്നിലൊരു കറുത്ത വിരിപ്പു
ഒരു വെളിച്ചപകര്‍ച്ചക്ക് കാത്തുകിടക്കുന്ന വെറും കറുപ്പ്

സമാന്തരന്‍ said...

ഈ വേദന അമ്മയോളം ആര്‍ക്കുണ്ട്..?

Vimal Chandran said...

good one :)

pradeep koottanad said...

Nice Buddy.....keep it up....

Unknown said...

നല്ല കവിത...നല്ല സുഖം വായിക്കാന്‍...നന്നായിരിക്കുന്നു...

താരകൻ said...

നന്നായിരിക്കുന്നു..ആശയങ്ങളാൽ തരംഗ കലുഷിതമാവാതെ തെളിഞ്ഞൊരു ജലാശയം പോലെ അടിത്തട്ടു കാണാവുന്ന കവിത..

Jayasree Lakshmy Kumar said...

ആ കാട്ടുപൊന്തകളിലാണ്‌ കുപ്പിവളകൾ പൊട്ടിച്ചിതറാറുള്ളത്‌.
കുന്നിന്റെ അങ്ങേച്ചെരിവിലൂടെ ,ചുവന്ന രശ്മികളെല്ലാം നടന്നു മറഞ്ഞു.
ആകാശം നിന്റെ മുന്നിലൊരു കറുത്ത വിരിപ്പു വിരിച്ചു തുടങ്ങിയിട്ടുണ്ടാവും.
നീ വൈകുന്നതെന്താണ്‌..?

ഇഷ്ടപ്പെട്ടു വരികൾ

Vinodkumar Thallasseri said...

ഈ അമ്മയുടെ നോട്ടത്തിന്‌ ഒരു വ്യത്യസ്ഥതയുണ്ട്‌. കൊള്ളാം.

ശ്രീഇടമൺ said...

അവളുടെ കണ്ണുകൾ ആകാശമേറ്റുവാങ്ങും.
അതിലൂടെ മഴ ഒലിച്ചിറങ്ങും.
കണ്ണുനീർ ജനൽക്കമ്പികളേറ്റുവാങ്ങും.
അങ്ങനെയവ തുരുമ്പിക്കും..

വളരെ നന്നായിട്ടുണ്ട് കവിത
ആശംസകള്‍...*
:)

the man to walk with said...

ishtaayi ..manassil thotta varikal

അനൂപ് :: anoop said...

നല്ല കവിത!

Shabina Cheruvaatu said...

mashe....
chummathaya
lavanmaraokke veruthe sukhippichu paranjatha atrayonnum nallathalla...
tharekkedilla ...
avarthana virasathayundu...
pinne ammayude vedhana athoru penninu mathramalle ezhuthaan pattu...
vazhithetti vannathanu njaan

Followers