എക്സേഞ്ച് ഓഫറുകളുടെ ഉത്സവത്തെ മലയാളി ഓണം എന്നാണ് വിളിക്കാറുള്ളത്.
ഗ്രാമ്യമായ ഓണത്തിന്റെ ഓർമത്തുമ്പികൾ ഇടക്കിടെ വന്നിരുന്നു ശല്യം ചെയ്യുന്ന ഒരു പഴയ പ്രോസസ്സർ ആണോ നിങ്ങളുടെ ഹൃദയം..?
ഒരു പഴയ പെന്റിയം 3..?
എങ്കിൽ ഉടനെ എക്സേഞ്ച് ചെയ്തു ഒരു പുതിയ കോർ 2 ഡുവോ വാങ്ങൂ...ഉൽകണ്ഠകളുടെയും വ്യാകുലതകളുടേയും വൈറസ്സുകളെ അതു ചെറുത്തുകൊള്ളും.
ജീവിതത്തിനെ അതിന്റെ എല്ലാ വക്രതകളിലൂടെയും ക്രമരാഹിത്യങ്ങളിലൂടെയും കടുത്ത നിറങ്ങളിലൂടെയും കടുത്ത വെളിച്ചത്തിലൂടെയും കറുപ്പിലൂടെയും കാണിച്ചു തന്നിരുന്ന ഒരു പഴയ സി ആർ ടി സ്ക്രീൻ ആണോ നിങ്ങളുടെ കാഴ്ച..?
എങ്കിൽ ഉടനെ എക്സേഞ്ച് ചെയ്ത് ഒരു ഫ്ലാറ്റ് സ്ക്രീൻ വാങ്ങൂ...
കാഴയുടെ ഭിന്നതകളെ വ്യാജമായ ഒരു ഏകമാനതയിലൊളിപ്പിച്ച് അതു നിങ്ങളെ ആനന്ദഭരിതരാക്കും.
അങ്ങനെ നിങ്ങളെ അടിമുടിയൊന്ന് എക്സേഞ്ച് ചെയ്യാനുള്ള അവസരമാണിത്. പാഴാക്കരുത്.