May 28, 2010

വഴികൾ,തണൽമരങ്ങൾ,മഞ്ഞപ്പൂക്കൾ....

ഒരു മാറ്റവുമില്ല,ഒന്നിനും.
ആ വഴികൾ, ചുവരെഴുത്തുകൾ,മഞ്ഞപ്പൂക്കളുള്ള മരങ്ങൾ,ചുവന്ന നിറമുള്ള കെട്ടിടങ്ങൾ,
ആൾത്തിരക്കിനിടയിലും ഏകാന്തമായ തുരുത്തുകളെ ഒളിപ്പിച്ചുവെക്കുന്ന ഇടനാഴികൾ,
ഹൈഡ്രജൻ സൾഫൈഡിന്റെ മണം,
റെസണൻസ്‌ ട്യൂബിന്റെ മുഴക്കമുള്ള ഫിസിക്സ്‌ ലാബ്‌..

എല്ലാം പഴയതുപോലെത്തന്നെ..!

രണ്ടാം നിലയിലെ പഴയ ക്ലാസ്സിന്റെ വരാന്തയിൽ നിന്ന് താഴെ നടുമുറ്റത്തേക്കു നോക്കി നിൽക്കെ അവർ ഓർക്കാൻ ശ്രമിച്ചു..
പതിനൊന്നു വർഷങ്ങൾക്കു മുൻപ്‌,ഇവിടെ നിന്നു അമ്പരപ്പോടെ താഴേക്കു നോക്കി നിന്ന രണ്ടു കുട്ടികളെ...
ഇവിടെ എവിടെയൊക്കെയോ മറന്നുവെച്ചുപോയ ചിരികളെ...
ആരും കാണാതെ പോയ നൊമ്പരങ്ങളെ...
ആരെയും കാണിക്കാതിരുന്ന പേടികളെ...

ക്യാന്റീനിലേക്കുള്ള വഴിയിൽ പൊന്തക്കാടുകൾ പണ്ടത്തേക്കാളേറെയുണ്ട്‌.

ചായ കൊണ്ടുവെക്കുന്നതിനിടയിൽ,ചിരപരിചിതമായ ചിരിയോടെ രാമേട്ടൻ ചോദിച്ചു;
"സുഖം തന്നെയല്ലേ രണ്ടാൾക്കും..? എത്ര കാലായി കണ്ടിട്ട്‌..?"

ചായക്കപ്പുകൾക്കുമുൻപിൽ പരസ്പരം നോക്കിയിരുന്നപ്പോൾ,രാമേട്ടന്റെ ചായയിൽ നിന്ന് കഫേ കോഫി ഡേ യിലെ കപ്പോചീനോയിലേക്കും തിരിച്ചുമുള്ള ദൂരത്തെക്കുറിച്ചായിരിക്കണം ഇരുവരും ഓർത്തത്‌.
'ഒരു നിമിഷം മറന്നു,പരസ്പരം
മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ..'
എന്ന ഏറ്റവും പ്രിയപ്പെട്ട വരികൾ തന്നെയായിരിക്കണം ഇരുവർക്കുമിടയിൽ പെയ്തു തീർന്നത്‌.
രണ്ടുപേരും പഴയ ഋതുക്കളിലേക്ക്‌ ഒരു മടക്കയാത്ര നടത്തി.

എത്ര നേരമാണ്‌ അങ്ങനെയിരുന്നത്‌..!

"നിങ്ങളുടെ..കഴിഞ്ഞെങ്കിൽ...."
രാമേട്ടന്റെ ശബ്ദം അവരെ ഒരു ഞെട്ടലിലേക്ക്‌ ഉണർത്തി.

"സീറ്റുകൾ കൂട്ടണമെന്ന് കുറെ നാളായി വിചാരിക്കുന്നു.നടന്നില്ല.അപ്പുറത്ത്‌ കുട്ടികൾ കാത്തുനിൽക്കുന്നു.ചായ കുടിച്ചു കഴിഞ്ഞെങ്കിൽ...."

അടുത്ത നിമിഷം അവർ എഴുന്നേറ്റു.
രണ്ടുപേരുടേയും മനസ്സിലേക്കു ആ വാചകങ്ങൾ ഒരു നോവായി വന്നു വീണു.

കഴിഞ്ഞു, തങ്ങളുടെ കാലം.
പുതിയ കുട്ടികൾ കാത്തുനിൽക്കുന്നു...
അതു തുടർന്നുകൊണ്ടേയിരിക്കും.

ധൃതിയിൽ തിരിഞ്ഞു നടക്കുമ്പോൾ അവർക്കു തോന്നി,
എന്തൊക്കെയോ മറന്നു പോയിരിക്കുന്നു.
പറയാൻ കരുതി വെച്ചിരുന്ന പലതും.
യാത്ര പറയാൻ പോലും.

മഞ്ഞപ്പൂക്കൾ വീണുകിടക്കുന്ന വഴി അവസാനിച്ചപ്പോൾ രണ്ടുപേരും തിരിഞ്ഞു നോക്കിയില്ല.പുറകിൽ ആ പഴയ കെട്ടിടത്തെ പെട്ടെന്ന് ഒരു ചുവന്ന വിഷാദം വന്നു മൂടി.

20 comments:

Rare Rose said...

ഫോണ്ട് പ്രശ്നം കാരണമാണെന്നു തോന്നുന്നു, തലക്കെട്ട് മാത്രമേ വായിക്കാനാവുന്നുള്ളൂ.

Vimal Chandran said...

cant read it man

രാജേഷ് പയനിങ്ങൽ said...

]pXnb æ«nIÄ Im¯p\nÂçì...
AXp തുടര്‍ന്നു കൊണ്ടേയിരിക്കും. ...
ഇഷ്ടപ്പെട്ടു..

രാജേഷ് പയനിങ്ങൽ said...
This comment has been removed by the author.
Sreedev said...

@Rare Rose
@Vimal

Sorry friends, it was uploaded from a different PC using a different font.Since it is not a common font, it may not be available in your machines.I will update the post soon.Do come back...:)

വിനയന്‍ said...

എഴുത്ത് ശരിക്കും രസിച്ചു...നല്ല വായനാനുഭവം...കഴിഞ്ഞു പോയ കാലങ്ങള്‍ ഓര്‍ത്തെടുക്കാം എന്നല്ലാതെ തിരിച്ചു കിട്ടില്ല എന്ന വിഷമവും.ദൂരം അല്‍പ്പം കൂടുതല്‍ തന്നെ .എന്തായാലും നീ റെഗുലര്‍ എഴുത്ത് തുടങ്ങിയതോടെ നല്ല ചില വായനകള്‍ ഉണ്ടാവുന്നു....
ഓഫ്‌:-എന്താ യിതു? ചില ഫോണ്ടുകള്‍ അങ്ങിങ്ങായി തലയുയര്‍ത്തി എടുപ്പോട് കൂടി നില്‍ക്കുന്നുവല്ലോ. വായനക്കാരനെ തുറിച്ചു നോക്കുന്ന പോലെ...
ഒരു സജസ്ഷന്‍:- നോട്ട്പാഡില്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിട്ടെറിയന്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്തു സേവ് ചെയ്തു, അത് പിന്നീട് കോപ്പി ചെയ്‌താല്‍ ഈ ഫോണ്ട് പ്രശ്നം വരില്ല. നീ html ആയി സേവ് ചെയ്തതാണെന്നു തോന്നുന്നു ഈ ഫോണ്ട് പ്രശ്നം വരാന്‍ കാരണം. പക്ഷെ എനിക്ക് മെയിന്‍പേജ് പോസ്റ്റില്‍ ഫോണ്ട് തല പോക്കുന്ന പ്രശ്നം മാത്രമേ ഉള്ളു. പക്ഷെ കമന്റ് ബോക്സിനു ഇപ്പുറത്തെ ഒറിജിനല്‍ പോസ്റ്റ്‌ എന്ന ഭാഗത്ത്‌ തീരെ വായിക്കാന്‍ പറ്റുന്നില്ല....

Raveena Raveendran said...

വായിക്കാന്‍ കഴിയുന്നില്ല , ഫോണ്ട് പ്രശ്നമാണെന്നു തോന്നുന്നു ....

Sreedev said...

@വിനയൻ,നന്ദി-നല്ല വാക്കുകൾക്ക്‌.:)
@രാജേഷ്‌,നന്ദി.പക്ഷെ , കമന്റ്‌ എനിക്കു പൂർണ്ണമായി വായിക്കാനാവുന്നില്ല.താങ്കളുപയോഗിച്ച ഫോണ്ടിനെന്തോ പ്രശ്നം:(

@Rare Rose
@വിമൽ
@രവീന
ഫോണ്ട്‌ പ്രശ്നം ശരിയാക്കീട്ടോ...:) ഇനിയൊന്നു നോക്കൂ..

ഇഗ്ഗോയ് /iggooy said...

"മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമ്മൂള്ള നിസ്വാസവും..."
കൂട്ടുകാരും കോളേജും കുറച്ച് നാളായി മനസ്സില്‌
പ്രശ്നമുണ്ടാക്കുകയായിരുന്നു. എഴുത്ത് മനോഹരം.
എന്നാലും വര്‍ഷത്തിന്‌ ശേഷവും കാര്യമായ മാറ്റങ്ങളില്ലാതെ നില്‍ക്കുന്ന കോളേജിനെ
സങ്കല്പിക്കാന്‍ ഇത്തിരി പാടാണ്‌. എന്റെ കോളേജ് ഓരോ വര്‍ഷവും മാറുന്നതായാണ്‌ തോന്നിയുട്ടുള്ളത്.
H2S മണക്കണത് കെമിസ്റ്റ്രി ലാബിലല്ലേ.
അവിടന്ന് പെട്ടെന്ന് ഫിസിക്സ് ലാബിലേക്ക് വന്നപ്പോ എനിക്ക് ഒരങ്കലാപ്പായി.

Styphinson Toms said...

ശരിക്കും കണ്ണ് നിറഞ്ഞു പൊയ് .. തിരിച്ചു കിട്ടാത്ത ചില നഷ്ട്ടങ്ങള്‍ .. പറഞ്ഞറിയിക്കാനാകാത്ത ചില വികാരങ്ങള്‍ ...

(കൊലുസ്) said...

amazing writing skills!
നന്നായി വായിച്ചു. ഇനിയും എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ. വീണ്ടും വരാം കേട്ടോ..

(കൊലുസ്) said...

amazing writing skills!
നന്നായി വായിച്ചു. ഇനിയും എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ. വീണ്ടും വരാം കേട്ടോ..

പട്ടേപ്പാടം റാംജി said...

തിരിഞ്ഞു നോക്കുമ്പോള്‍ തിരിച്ചുവരാത്ത നഷ്ടപ്പെടലുകള്‍ നൊമ്പരമായി മഞ്ഞപ്പൂക്കള്‍ വിരിച്ച വഴി പിന്നിടുമ്പോള്‍ വേദനയായി മാറുന്നു.
അപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തലയുയര്‍ത്തി പഴമ...
എനിക്കിഷ്ടായി.

Sreedev said...

@ഷിനോദ്‌, നന്ദി.വർഷങ്ങൾ കഴിഞ്ഞിട്ടും മാറാതെ നിൽക്കുന്ന, എന്റെ ആ പാവം കോളേജിൽ ,ഈയിടെ പോയിരുന്നു.അതിന്റെ ഓർമയാണിത്‌...
@Toms,@snowfall,@ramji, എല്ലാർക്കും നന്ദി.വീണ്ടും വരൂ.

Sidheek Thozhiyoor said...

ഋതുവില്‍ നിന്നാണ് കണ്ടത് കൂടുതല്‍ എഴുതണം നല്ല ശൈലി ..ആശംസകള്‍ ..

എന്‍.ബി.സുരേഷ് said...

അതെ വഴികൾ പഴയത് തന്നെ. പക്ഷെ
‘ഒരു കാലത്ത് കാറ്റുകൊള്ളാൻ നാം നടന്ന തീരങ്ങളിൽ‘ നോക്കൂ പുതിയ കാലം കുതിച്ചുപായുന്നു. വഴിമാറിനിൽക്കണം നമ്മുടെ ഗൃഹതുരത്വങ്ങൾ പുതിയകാലത്തിന്റെ ഓർമ്മകളില്ലാത്ത പ്രയാണത്തിന്റെ വഴിത്താരകളിൽ നിന്നും.

ഞാൻ എന്റെ ക്യാമ്പസ്സിലെ മരങ്ങൾ നിറഞ്ഞ വഴികളും, സന്ധ്യക്ക് ഒറ്റയ്ക്ക് ചെന്നു നിന്നു ഏകന്തതകളെ മണത്തരിഞ്ഞിട്ടുള്ള മഞ്ഞക്കെട്ടിടങ്ങളും, ചിറകറ്റ ചിത്രശലഭങ്ങളെ പോലെ മഞ്ഞപ്പൂക്കൾ വീണ് കിടക്കുന്ന ഇടവഴികളെയും ഓർത്തുപോയി.

ഒടുവിൽ സന്ദർശനത്തിലെ ഈ വരികൾ കൂടി എഴുതാമായിരുന്നു.

അരുതു ചൊല്ലുവാൻ നന്ദി; കരച്ചിലിൻ
അഴിമുഖം നമ്മൾ കാണാതിരിക്കുക.
സമയമാകുന്നു പോകുവാൻ- രാത്രിതൻ
നിഴലുകൾ നമ്മൾ -പണ്ടേ പിരഞ്ഞവർ.

Sreedev said...

സുരേഷ്‌, പുതിയ കാലത്തിനു ഓർമകളില്ല എന്നു തോന്നുന്നില്ല.എല്ലാരുടെയും ഉള്ളിന്റെയുള്ളിൽ ഓർമകളുടെ ഒരു നനവുണ്ട്‌ എന്നു വിശ്വസിക്കാനാ എനിക്കിഷ്ടം.:)

ശരിയാണ്‌,'സന്ദർശനം', ഓർമകളുടെ വീണ്ടെടുപ്പിനെക്കുറിച്ച്‌, മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കവിതയാണ്‌.
കവിത എന്ന ലേബലൊട്ടിച്ച്‌,ഇന്നു മലയാളത്തിൽ പലരും കാട്ടിക്കൂട്ടുന്ന അക്രമങ്ങൾ കാണുമ്പോൾ(പ്രത്യേകിച്ച്‌ ബ്ലോഗുകളിൽ..!) പറയാൻ തോന്നുന്നു, 'സന്ദർശനം' ഒന്നു വായിക്കൂ എന്ന്..!!

ബ്ലോഗിലേക്ക്‌ വന്നതിനും അഭിപ്രായങ്ങൾ പങ്കുവെച്ചതിനും നന്ദി..:)

Manoraj said...

മനോഹരമായ എഴുത്ത്. ഒഴുക്കോടെ വായിച്ചു. ബ്ലോഗിന്റെ ഹെഡറിലുള്ള ആ തുറന്ന വാതിൽ തന്നെ മനോഹരം. അതെപ്പോഴും തുറന്ന് കിടക്കട്ടെ. സമയം പോലെ വിരുന്നുകാരനല്ലാതെ, മുൻകൂട്ടി വിളിച്ച് പറയാതെ കടന്ന് വരാല്ലോ

pradeep koottanad said...

ഒരിക്കലും തിരിച്ചു വരാത്ത എങ്കിലും ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ ..........തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ക്കു നഷ്ട്ടപ്പെടാന്‍ നിറമുള്ള ഈ ഓര്‍മ്മകള്‍ മാത്രം ...
Nice one dear brother........

charu said...

thanks for giving a flashback.. :)

Followers