June 16, 2010

ഭാവസങ്കലനങ്ങളിൽ ഒരു മഴ

ഒരു മഴ വന്നു.

1.

നെടുവീർപ്പുകളിൽ ചുട്ടുപഴുത്തു കിടക്കുകയായിരുന്ന പാടവരമ്പുകളിലിരുന്ന് ആരോ പറഞ്ഞു;
"ഹാവൂ...ഇപ്പഴെങ്കിലും ഒന്നു വരാൻ തോന്നീലോ...!"

2.

ഉണക്കാനിട്ടിരുന്ന സാരിയും വാരിയെടുത്തുകൊണ്ടോടുന്നതിനടയിൽ അമ്മിണിയേടത്തി പിറുപിറുത്തു;
"നശിച്ച മഴക്ക്‌ വരാൻ കണ്ടൊരു സമയം...നാളെ കല്യാണത്തിനു പോവാനിട്ടിരുന്ന സാരിയായിരുന്നു...."

3.

മധുരമായ ഒരാലസ്യത്തിൽ മഴയിലേക്കു നോക്കിയിരുന്ന അവളുടെ കാതിൽ അവൻ പറഞ്ഞു;
"നമ്മുടെ കുഞ്ഞ്‌, നിന്നിലുയിർക്കേണ്ടത്‌ ഈ മഴയിലൂടെയാവണം...."

4.

മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുൻപിൽ കാത്തുനിൽക്കുകയായിരുന്ന എതോ ഒരമ്മ, പെട്ടെന്ന്, ഒരു ഭ്രാന്തിയെപ്പോലെ മഴയിലേക്കോടിയിറങ്ങി, ഹൃദയം പൊട്ടുമാറ്‌ നിലവിളിച്ചു;
"എന്റെ മോനേ..."

5.

മഴയത്ത്‌ കളിയവസാനിപ്പിക്കേണ്ടിവന്ന അർജന്റീനക്കാരൻ കുഞ്ഞഹമ്മദും ബ്രസീലുകാരൻ രാജേഷും,മെസ്സിയുടെയും കക്കായുടേയും ടിഷർട്ടുകളൂരി, കൈമാറി ,പരസ്പരം ആശ്ലേഷിച്ചു പിരിഞ്ഞു.


അങ്ങനെയങ്ങനെ,പ്രതീക്ഷയുടെ പുൽനാമ്പിൽ തലോടിയും പ്രണയപാരവശ്യങ്ങളിൽ കുളിർത്തും പരിഭവക്കാറ്റിൽ കലമ്പിയും സങ്കടക്കടലിൽ കാലിടറി വീണും പിന്നേയും പേരറിയാത്ത ഏതൊക്കെയോ ഭാവങ്ങളിൽ മിന്നിമറഞ്ഞും മഴ ഈ വഴി കടന്നുപോയി.

18 comments:

anju minesh said...

നമ്മുടെ ഒക്കെ ഓര്‍മകളില്‍ മഴയ്ക്ക് എന്തൊക്കെ ഭാവങ്ങള്‍, കണ്ണിരിന്റെ സ്വപ്നങ്ങളുടെ പ്രതീക്ഷയുടെ പ്രണയത്തിന്റെ ഒടുവില്‍ മരണത്തിന്റെ........ശ്രീദേവ് വളരെ നന്നായി....

Minesh Ramanunni said...

മഴ പറയാതെ പറഞ്ഞു പോകുന്ന കഥകള്‍.
മഴയിലോലിച്ചു പോകാത്ത ഭാവങ്ങള്‍.
മഴയില്‍ പൊതിഞ്ഞ രചന
ഒരിക്കല്‍ കൂടി ഒരു പുതുമഴ നനഞ്ഞ അനുഭവം .
അഭിനന്ദനങ്ങള്‍ !

Vimal Chandran said...

mazha!!!

അനൂപ് :: anoop said...

മഴ! നന്നായിരിയ്കുന്നു ശ്രീദേവ്. ഒരു ദൃശ്യാനുഭവം പോലെ തോന്നി! ഓരോ മഴപ്പെയ്ത്തും ഉള്ളില്‍ നിറയ്ക്കുന്നത് എത്ര എത്ര ഭാവങ്ങള്!

ഇവിടെയീ നഗരത്തിന്റെ തിരക്കുകളില്‍ തെളിയുന്നത് മറ്റൊരു മഴക്കാഴ്ച, കുറച്ച് പഴയതാണ്‌ . :)

smitha bai said...

Oru mazha vannu... mazha ee vazhi kadannu poi!
Njan enthengilum ezhuthi kavithayude rasam kalayanilla...
the beginning and the end- I liked those lines the most- for it gives me chance to add my expressions too...perhaps every heart craves for a rain!
Mazhaikk ella bhaashayilum sundarangalaaya perukalaanu, did you ever notice that?!

alderaan said...

അതി സുന്ദരം ശ്രീദേവ്, അഭിനന്ദനങ്ങള്‍!

ഇഗ്ഗോയ് /iggooy said...

"നാളെ കല്യാണത്തിനു പോവാനിട്ടിരുന്ന സാരിയായിരുന്നു"
കാര്യം പിടികിട്ടും. എന്നാലും കുറച്ച് അവ്യക്തതയുണ്ടാക്കുന്നു. ഒപ്പം "മഴക്ക് വരാന്‍ കണ്ട നേരം" എന്നാക്കാം.
തുണിയെടുക്കാനോടുമ്പോള്‍ പൊതുവേ അമ്മിണിയേടത്ത്മാര്‍ സമയം എന്നു പറയാറില്ല.
ശേഷം ചിത്രങ്ങള്‍ മനോഹരം. പക്ഷേ മുന്നത്തെ എഴുത്തുകള്‍ പോലെ
വശീകരിച്ചില്ല.

Jinan Sekhar said...

I like the ending lines most......I can feel that rain....

വിനയന്‍ said...

4 കൂടുതല്‍ ഇഷ്ട്ടപ്പെട്ടു...പിന്നെ അവസാനത്തെ വരികളും.
നൊസ്റ്റാള്‍ജിയ ഉണര്‍ത്താറുള്ള മഴയെ എനിക്കേറെയിഷ്ട്ടം.

Vayady said...

മനുഷ്യജീവിതം മഴയിലൂടെ മനസ്സിലേയ്ക്കെത്തിച്ചു. ഇഷ്ടമായി. എന്തോ ഒരു പ്രത്യേകത തോന്നുന്നു. .

Manoraj said...

ഋതുവിൽ വായിച്ചു. കൊള്ളാം ശ്രീദേവ്. മനുഷ്യജീവിതത്തിന്റെ ഭിന്ന മുഖങ്ങൾ നന്നായി വരച്ചുകാട്ടി.

Jishad Cronic said...

മഴ നന്നായിരിയ്കുന്നു

റെയില്‍വണ്ടി~ said...

Shades.. mixed in rain.. Some shades leave a pain, though!

Rajeev said...

കൊള്ളാം... നന്നായിട്ടുണ്ട് ...

Echmukutty said...

മഴ നന്നായി പെയ്തുവല്ലോ......

Rare Rose said...

ആഹാ..ഒരേ മഴ തന്നെ എത്ര അനുഭൂതികളാണു ഓരോരുത്തരിലും നിറയ്ക്കുന്നത്.കൊള്ളാം ട്ടോ..

Unknown said...

nice rain....

ചക്രൂ said...

മഴ കാഴ്ചകള്‍ സുന്ദരം ...

Followers