ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ പൊടുന്നനെ ഞാനെന്‍റെ പാസ്‌വേഡുകളെല്ലാം മറന്നുപോയി..!!
ജീവിതം പാസ്‌വേഡുകള്‍ക്കപ്പുറത്ത് പരിഹസിച്ചു നില്‍ക്കുന്നു.
ഞാനിപ്പുറത്തും.
ആകെ ഒരു മരവിപ്പ്.ഇന്നലെ രാത്രി എനിക്കെന്തോ സംഭവിച്ചിട്ടുണ്ട്.
'ഉണര്‍ന്നാലുടന്‍ എന്നെ വിളിക്കൂ ' എന്ന കുറിപ്പെഴുതി വെച്ചിട്ട് അവള്‍ ജോലിക്ക് പോയിരിക്കുന്നു.മൊബൈല്‍ ഫോണ്‍ എടുത്ത് വിളിക്കാന്‍ തുടങ്ങിയപ്പോഴാണ്
ആദ്യത്തെ ഞെട്ടല്‍ ..
അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണ്‍ മറന്നുപോയിരിക്കുന്നു..!!
എത്ര ശ്രമിച്ചിട്ടും ഓര്‍മ വരുന്നില്ല...
എന്തിനായിരിക്കും വിളിക്കാന്‍ പറഞ്ഞത്?
എങ്ങനെ അവളെ വിളിക്കും..?
ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കാന്‍ അറിയാത്തവന് , മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുക എന്നത് സ്മൃതിനാശം തന്നെയാണ്.!!
ലാന്‍ഡ്‌ഫോണിന്‍റെ അടുത്തേക്കോടി.
സുഹൃത്തിന്‍റെ വോയ്സ് മെയ്ല്‍ .
'ഉണര്‍ന്നാലുടന്‍ ഇമെയ്ല്‍ പരിശോധിക്കുക .നീ ഇന്നലെ സബ്മിറ്റ് ചെയ്ത എസ്‌റ്റിമേറ്റ് ബോസ് തള്ളിക്കളഞ്ഞു. എന്തോ പ്രശ്നമുണ്ട് .'
പരിഭ്രാന്തിയോടെ ലാപ്‌ടോപ്പെടുത്ത് ലോഗ് ഇന്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ...
ലാപ്‌ടോപ്പിന്‍റെ പാസ്‌വേഡ് ...??
ബന്ധങ്ങളൊക്കെ അറ്റുതുടങ്ങുകയാണോ..?
ഇന്‍റര്‍നെറ്റിന്റെ വാതില്‍ അടയുക എന്നതിനര്‍ത്ഥം, വലിയൊരു ഘര്‍ഷണത്തില്‍പ്പെട്ട് ജീവിതത്തിന്‍റെ ഉരുളല്‍ നിലയ്ക്കുക എന്നാണ്.
പത്രം വായിക്കാനാവാതെ, വീടിന്റെ വാടക കൊടുക്കാനാവാതെ, ശമ്പളം അക്കൌണ്ടില്‍ എത്തിയോ എന്ന് നോക്കാനാവാതെ, ബാങ്ക് ലോണും ടെലഫോണ്‍ ബില്ലുമടയ്ക്കാനാവാതെ ഞാന്‍ പകച്ചു നിന്നു .
എല്ലാം ഒരു പാസ്‌വേഡിനപ്പുറത്താണ്.
ഞാനെങ്ങനെ അപ്പുറത്തെത്തും?
എനിക്കിനി തുടര്‍ന്നു ജീവിക്കാനാവില്ലേ..?
പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല.എനിക്കു വിശക്കുന്നു.ഈ മുറിക്കുള്ളിലിരുന്നാല്‍ എനിക്കു ഭ്രാന്ത് പിടിയ്ക്കും.
പുറത്ത് നഗരം പൊള്ളുന്ന വേഗത്തിലേക്ക് ചലിച്ചു തുടങ്ങി.
എന്തെങ്കിലും ഭക്ഷണം വാങ്ങാനായി പഴ്സ് തുറന്നു.പണം തീര്‍ന്നിരിക്കുന്നു. എ.ടി.എം കൌണ്ടറിലെത്തി കീ അമര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ....
എ.ടി.എമ്മിന്‍റെ പിന്‍ നമ്പര്‍ ...??
എനിക്ക് ശരിക്കും പേടി തോന്നിത്തുടങ്ങി. ജീവിതം നഷ്ടമാവുന്നു.തെരുവിലൂടെ നടക്കുന്ന ആരോടെങ്കിലും ചോദിച്ചു നോക്കിയാലോ എന്‍റെ പാസ്‌വേഡുകളൊന്നു പറഞ്ഞു തരാമോ എന്ന്..
വെയില്‍ വല്ലാതെ പൊള്ളുന്നു.
വിശപ്പും.
എനിക്കെന്‍റെ അമ്മയെ വിളിച്ച് ഉറക്കെ കരയണമെന്നു തോന്നി.
അമ്മേ ..എന്നെ ഒന്നു പേര് ചൊല്ലി വിളിക്കാമോ..?
എന്തായിരുന്നു എന്‍റെ പേര് ..?
October 23, 2011
March 30, 2011
നിങ്ങളുടെ ബുദ്ധിയെ ആരാണ് ഹൈജാക്ക് ചെയ്തെടുക്കുന്നത്?
ഓരോ തെരഞ്ഞെടുപ്പും ഒരര്‍ത്ഥത്തില്‍ സ്വയം തിരിച്ചറിയാനും വെളിപ്പെടുത്താനുമുള്ള അവസരമാണ്.
തന്റെ ബുദ്ധിയുടേയും ചിന്തയുടേയും വിവേചന ശേഷിയുടെയും അളവ് സ്വയം ബോധ്യപ്പെടുന്നതിലൂടെയാണ് തിരിച്ചറിവിന്‍റെ വെളിച്ചമുണ്ടാവുന്നത്.
ബാലറ്റ് പേപ്പറില്‍ , ശരികളുടെ പക്ഷത്ത് ഒരു മുദ്ര പതിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിങ്ങള്‍ സ്വയം പ്രകാശിക്കുന്ന ഒരു പൗരനായിത്തീരുകയും ചെയ്യും.
ഏതാണ് നിങ്ങളുടെ പക്ഷം?
ഏതാണ് നിങ്ങളുടെ ശരി?
ഇടതുപക്ഷ വിരുദ്ധനാവുക എന്നത് ഒരു ഫാഷനായിരിക്കുന്ന കാലമാണിത്.കഴിഞ്ഞ നാലുവര്‍ഷവും കേരളത്തിലെ മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധമായി നിലകൊണ്ടു.നിരന്തരം ആക്രമിച്ചുകൊണ്ടേയിരുന്നു.
എന്തുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങള്‍ക്ക് മുന്നിലും ഇടതുപക്ഷം ഒരു പൊതു ശത്രുവായി മാറുന്നു?
മര്‍ഡോക്കിന്‍റെ മാധ്യമങ്ങളുടെ വ്യവസായതാല്‍പര്യങ്ങള്‍ക്ക് എന്തിനാണ് ഇടതുപക്ഷത്തെ ഇത്രയ്ക്കു ഭയം..?
ചിന്തിച്ചിട്ടുണ്ടോ..?
നാലു വര്‍ഷംകൊണ്ടു വികസനം മുരടിച്ചു എന്നാണല്ലോ പരാതി ...എക്സ്പ്രസ് ഹൈവേകളും ഫ്ലൈ ഓവറുകളും കണ്ട് രോമാഞ്ചമണിഞ്ഞാലേ മലയാളിക്ക് സമാധാനമാവൂ.
ബെന്‍സ് കാറുകള്‍ക്ക് പറക്കാന്‍ എട്ടുവരിപ്പാതയുണ്ടാക്കല്‍ മാത്രമല്ല ഒരു സര്‍ക്കാറിന്‍റെ കടമ. ആ പാതയോരത്ത് തളര്‍ന്നിരിക്കുന്ന കുഞ്ഞ് വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കല്‍ കൂടിയാണ്.
ബദല്‍ വികസനം എന്ന ആശയത്തെ കുറിച്ച് ചിന്തിക്കാന്‍ നമ്മെ പഠിപ്പിച്ചത് ഈ സര്‍ക്കാരാണ്.
നീര്‍ത്തടങ്ങളെക്കുറിച്ച് നമ്മോടു സംസാരിച്ചത് ഈ സര്‍ക്കാരാണ്.
മതത്തിന്‍റെ വിഷം തീണ്ടാതെ, 'മതമില്ലാത്ത ജീവനും' ഈ ഭൂമിയിലുണ്ടാകാം എന്ന് നമ്മോടു പറഞ്ഞത് ഈ സര്‍ക്കാരാണ്.
സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന നിങ്ങളുടെ സഹോദരന്‍റെയോ സഹോദരിയുടെയോ പാഠപുസ്തകമെടുത്ത് ഒന്ന് വായിച്ചു നോക്കൂ.നമ്മുടെ വിദ്യാലയങ്ങള്‍ എന്തുമാത്രം ക്രിയാത്മകവും സര്‍ഗാത്മകാവുമാണെന്ന് തിരിച്ചറിയൂ.
ഏതാണ് നിങ്ങളുടെ ശരി?
നിങ്ങളാരുടെ കൂടെയാണ്?
"ഓ..ഈ തെരഞ്ഞെടുപ്പിലൊന്നും ഒരു കാര്യവുമില്ലേന്നെ..എല്ലാ രാഷ്ട്രീയക്കാരും കണക്കാ..ഞാന്‍ വോട്ടു ചെയ്യാനൊന്നുംപോവാറില്ല.."- എന്ന് പറയുന്ന നപുംസക വിഭാകത്തിലാണോ നിങ്ങള്‍ ..?
ചരിത്രത്തില്‍ അത്തരക്കാര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. തോക്കിനെക്കാള്‍ എത്രയോ ശക്തിയുള്ള ബാലറ്റിനെ അവര്‍ക്കെന്നും പേടിയായിരുന്നു.
സമൂഹം നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഇത്തിള്‍ക്കണ്ണികളെപ്പോലെ പിടിച്ചുപറ്റി, അവര്‍ വ്യവസ്ഥിതിയെ തള്ളിപ്പറഞ്ഞു കൊണ്ടേയിരുന്നു.
അവര്‍ക്ക് ജീവിക്കാന്‍ നട്ടെല്ല് എന്ന വസ്തുവിന്‍റെ ആവശ്യമേ ഇല്ലായിരുന്നു...
അവരരുടെ കൂടെയാണോ നിങ്ങള്‍ ..?

February 20, 2011
ഗെറ്റിംഗ് ഹോം- വീട്ടിലേക്കുള്ള യാത്ര എവിടെയാണ് അവസാനിക്കുന്നത്?
സിനിമ: ഗെറ്റിംഗ് ഹോം
രാജ്യം: ചൈന
റിലീസ്:2007
സുഹൃത്തിന്റെ മൃതശരീരവും ചുമലിലേന്തി ഒരാള്‍ നടത്തുന്ന യാത്ര. ആ സുഹൃത്തിന്റെ വീട്ടില്‍ ആ ശരീരം ഏല്പിക്കണം. അത് സ്വന്തം കടമയായി ഏറ്റെടുത്തതാണ് ആ മനുഷ്യന്‍!
ചൈനയുടെ മനോഹരമായ ഭൂപ്രകൃതിയിലൂടെ ആ മനുഷ്യന്‍ നടത്തുന്ന വിചിത്രമായ യാത്രയുടെ കഥയാണ് 'ഗെറ്റിംഗ് ഹോം.'
ഉറവ വറ്റാത്ത മനുഷ്യസ്നേഹത്തിന്റെ ആഖ്യായികയാണ് ഈ സിനിമ.ഏതൊരു മഹത്തായ സൃഷ്ടിയുടേയും പിന്നില്‍ മാനവികതയുടെ ഒരു സൗന്ദര്യശാസ്ത്രമുണ്ടാവുമെന്ന് പറയാറില്ലേ,ആ സൗന്ദര്യം തന്നെയാണ് ഗെറ്റിംഗ് ഹോമിലും കാണാനാവുന്നത്.
നാട്യങ്ങളില്ലാത്ത, ലളിതമായ , അനായാസമായി സംവദിക്കുന്ന സിനിമ.
ഈ യാത്ര വലിയൊരു കാന്‍വാസില്‍ വരച്ച ചൈനയുടെ ഒരു കാരിക്കേച്ചര്‍ നമുക്ക് തരുന്നു.
പ്രകൃതി, മനുഷ്യര്‍ , ജനജീവിതം, സ്നേഹം, സ്നേഹമില്ലായ്മ, വഞ്ചന, ത്യാഗം..അങ്ങനെ ഈ കാന്‍വാസില്‍ മൂര്‍ത്തമാവാത്തതായി ഒന്നുമില്ല.
നര്‍മത്തിന്റെ നനുത്ത ആവരണം കൊണ്ടു മൂടിയിട്ടുണ്ടെങ്കിലും , ഇതിലെ ഓരോ ചിരിയും നിങ്ങള്‍ അവസാനിപ്പിക്കുന്നത് ഒരു ഗദ്ഗദത്തിന്റെ നനവോടെയായിരിക്കും...
ഇത് വീട്ടിലെത്താനുള്ള ഒരു യാത്രയുടെ കഥയാണ്.
ഭിന്നപ്രകൃതിയിലൂടെ, ഭിന്ന ഭാവങ്ങളിലൂടെ,ഭിന്ന സ്വരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ സ്വന്തം വേരുകളിലേക്ക് തന്നെ മടങ്ങിയെത്തുന്ന ജീവിതമെന്ന യാത്രയുടെ കഥ.....
Subscribe to:
Posts (Atom)