"സര്, ഇതാ എന്റെ തിരക്കഥ."
"ഇതിലെന്താണ് ഉള്ളത്?
"എന്റെ ജീവിതം."
"ജീവിതം മണക്കുന്ന ഫ്രൈമുകള്‍ എനിക്ക് വേണ്ട.എനിക്ക് വേണ്ടത് വിചിത്രമായ കോണുകളില്‍ ഉള്ള കുറെ ഷോട്ടുകളാണ്. കണ്ടിട്ടില്ലേ..സംവിധാനം എന്നല്ല,' കട്സ്' എന്നാണ് ഞാന്‍ ടൈറ്റില്‍ കാണിക്കാറുള്ളത്.."
"എന്റെ ജീവിതത്തെ ഷോട്ടുകള്‍ ആയി വിഭജിക്കാം സര്.."
"എക്സ്ട്രീം ക്ലോസ് അപ്പ് ഷോട്ടുകള്‍ എത്രയെണ്ണം ഉണ്ട് നിന്റെ ജീവിതത്തില്‍..?"
"--------------------"
"പോട്ടെ, പാട്ടുകള്‍ വല്ലതും..?
"അമ്മ പടിത്തന്നിരുന്ന ഒരു താരാട്ടുണ്ട്."
"ഛെ.. താരാട്ടില്‍ മൌനത്തിന്റെ സംഗീതമാണ്. എന്റെ പ്രേക്ഷകര്‍ക്ക് നിശ്ശബ്ദത ഇഷ്ടമേയല്ല. നിന്റെ ജീവിതത്തിന്റെ നിറമെന്താണ്?"
"മിക്കവാറും കറുപ്പ്.ചിലപ്പോള്‍ ചാരനിറം."
"മാറ്റിയെഴുതൂ നിന്റെ ജീവിതത്തിനെ. ഇതിന് വിഷ്വല്‍ ബ്യൂട്ടിയില്ല.വിചിത്രമായ ഷോട്ടുകള്‍ ആയി വിഭജിച്ച് , മാക്സിമം ക്ലോസ് അപ്പുകളിലൂടെ, പാട്ടുകള്‍ക്ക് സ്പെയ്സിട്ടു , എല്ലാ ഫ്രൈമുകളും കളര്‍ ഫുള്‍ ആക്കി നിന്റെ ജീവിതത്തെ പൊളിച്ചു പണിയൂ.. എന്നിട്ട് നമുക്കു നോക്കാം.
8 comments:
ഹഹ :)
ithaninnathelokam....
ishtaayi
നന്നായിട്ടുണ്ട്..
എല്ലാ ഫ്രൈമുകളും കളര്‍ ഫുള്‍ ആക്കി നിന്റെ ജീവിതത്തെ പൊളിച്ചു പണിയൂ.
ഇനി ജീവിക്കു!
പിന്നല്ലാതെ..
ha ha.....njan maari kazhinju..oru karan johar film pole :P....kadha cheeri...
hi hi..athu nannayi...
Post a Comment