സത്യന് അന്തിക്കാട് ഓരോ സിനിമ കഴിയുന്തോറും കൂടുതല്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
രസതന്ത്രം ,ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ 'ദുരന്തങ്ങള്‍' എങ്ങനെ മറക്കാനാണ്? എങ്കിലും പുതിയ സിനിമ വരുമ്പോള്‍ നാടോടിക്കാറ്റ് ,വരവേല്പ്, പൊന്മുട്ടയിടുന്ന താറാവ് മുതലായ മധുരമുള്ള ഓര്‍മ്മകള്‍ മനസ്സിലുള്ളത് കൊണ്ടു വീണ്ടും പ്രതീക്ഷയോടെ കാണാന്‍ പോവുന്നു...
നിരാശയോടെ തിരിച്ചു വരുന്നു..
ഭാഗ്യദേവതയും പതിവു തെറ്റിച്ചില്ല.സത്യന്റെ പ്രതിഭ വറ്റുന്നതിന്റെ വ്യക്തമായ സൂചനകള്‍.
എന്താണ് ഈ സിനിമ സംസാരിക്കുന്നതു?സ്ത്രീധനത്തിന് എതിരെ എന്ന ഒരു വ്യാജ ലേബല്‍ ഇതിന് എങ്ങനെയോ കിട്ടിയിട്ടുണ്ട്.ചില ദുര്‍ബലമായ പരാമര്‍ശങ്ങള്‍ ഒഴികെ എതിര്‍പ്പിന്റെ ശക്തമായ സ്വരമൊന്നും ഇതില്‍ എവിടെയും ഇല്ല.സ്ത്രീധനത്തിന് എതിരെ പരസ്യമായി,പച്ചയായി, ഉറക്കെ വിളിച്ചു പറയാന്‍ ഇവര്‍ക്കൊക്കെ എന്താ പേടിയാണോ?
നായകന്,അവസാനം പശ്ചാതപിക്കുന്നുണ്ടല്ലോ എന്നാണ് മറ്റൊരു ന്യായം. പെങ്ങളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കാന്‍ കഴിയാത്തതാണ് അയാളുടെ ദുഃഖം ! ആ ഘട്ടത്തിലും താന്‍ ചെയ്തു കൂട്ടിയ വൃത്തികേടുകള്‍ക്ക് അയാള്‍ ക്ഷമ ചോദിക്കുന്നില്ല.
ഒടുവില്‍ അയാളത് ചെയ്യുന്നത് ഭാര്യ തിരിച്ചു വന്നപ്പോഴാണ്.വെറും കയ്യോടെയല്ല...അയാള്‍ക്ക് വേണ്ട പണവുമായി.(അതിന് മുന്‍പ് ഒരിക്കലും സ്വമനസ്സാലെ അയാള്‍ ഭാര്യയോടു മാപ്പ് ചോദിക്കുന്നില്ല....!!)
ഒടുവില്‍ പണം കിട്ടി.സ്ത്രീധനം കൊടുത്തു.എല്ലാവര്ക്കും സന്തോഷവുമായി.ഉടന്‍ തന്നെ നായകന് ഭാര്യയോടു സ്നേഹം തോന്നി തുടങ്ങുകയുംചെയ്തു...!!!!എന്തൊരു പരിഹാസ്യമായ ക്ലൈമാക്സ് !!!
അതായതു പണം കിട്ടുന്നത് വരെ സംഘര്‍ഷം.അത് ഭാര്യ കൊണ്ടു വന്നു കൊടുത്തത് കൊണ്ടു ഇനി ഭാര്യയെ സ്നേഹിച്ചു തുടങ്ങാം.എന്ത് മാത്രം 'നെഗറ്റിവ് 'ആയ കാഴ്ച്ചപ്പാടാണിത്? പ്രതിലോമകരമായ പഴഞ്ചന്‍ ആശയങ്ങള്‍ കൊണ്ടു സമൂഹത്തെ പുറകോട്ടു പിടിച്ചു വലിക്കുന്നു ഈ സിനിമ....
ഇവിടെയാണ് 'പാസഞ്ചര്‍' പ്രതീക്ഷ നല്‍കുന്നത്. ഇതു ഒരു ക്ലാസിക് ചിത്രമൊന്നുമല്ല .പക്ഷെ ഒരു നല്ല സിനിമ.മനുഷ്യന് ഒരു സാമൂഹ്യ ജീവി കൂടിയാണെന്ന് ഓര്‍മിപ്പിക്കുന്ന ഒരു സിനിമ.
നൂറു ശതമാനം കമേര്‍സ്യല്‍ .പക്ഷെ മടുപ്പിക്കുന്ന സ്ഥിരം ചേരുവകളെ ധൈര്യപൂര്‍വ്വം തിരസ്കരിച്ചിരിക്കുന്നു.നായകന്, നായികാ,പ്രേമം,പാട്ടു,സ്വപ്നം, നൃത്തം ...ഒന്നുമില്ല..ഒന്നും.
പക്ഷെ ഒരു സംവിധായകന്റെ വ്യക്തമായ കയ്യൊപ്പ് ഇതിന് പിന്നിലുണ്ട്.പ്രേക്ഷകനെ കൂടെ കൊണ്ടു പോവുന്ന,ഒരേ സമയം യഥാര്‍ഥവും സിനിമാറ്റിക്കും ആയ ഒരു ത്രെഡ് ഉണ്ട്.
സ്വന്തം സുഖം ത്യജിച്ചു, സഹജീവിയുടെ നന്മക്കായി ജീവന് പോലും പണയപ്പെടുത്തുന്ന ഏതാനും മനുഷ്യര്‍...ശ്രീനിവാസനും ദിലീപും മമതയും നെടുമുടി വേണുവുമൊക്കെ മനോഹരമായി ചെയ്തിട്ടുണ്ട്.
താരങ്ങളല്ല ,കഥാപാത്രങ്ങള്‍ ആണവര്.അതാണ് ഏറെ ആശ്വാസം.
ഈ താരതമ്യം ഇങ്ങനെ ചുരുക്കാം-
ഭാഗ്യദേവത നമ്മെ ഒന്നും 'ഫീല്‍' ചെയ്യിക്കുന്നില്ല. ഉള്ളു പൊള്ളയായ ,ആത്മാവില്ലാത്ത സിനിമയാണത്. പാസഞ്ചര്‍ ആകട്ടെ സമൂഹത്തെ ഒരു ചുവടു മുന്നോട്ടു നയിക്കുന്ന ,മാനവികമായ ഒരു
സന്ദേശം മുന്നോട്ടു വെക്കുന്നു.
9 comments:
പാസഞ്ചര്‍ നല്ല സിനിമയാണെന്ന് ഞാനും കേട്ടു.കാണണം
EE budhi jeevikale kondu maduthu..thengakola. "Just go & see the film and come back to our own life"
പാസ്സന്ജര് നല്ല ഒരു സിനിമയാണെന്ന് അഭിപ്രായം നേടിക്കഴിഞ്ഞിരിക്കുന്നു.മലയാള സിനിമയ്ക്ക് ആശ്വസിക്കാനുള്ള വക ഈ ചിത്രത്തിലുണ്ട്.ഇതില്‍ കഥാപാത്രങ്ങള്‍ ആണ് താരം....അല്ലാതെ അഭിനേതാക്കള്‍ അല്ല.ഈ ഒരു കാര്യം മറ്റു പല സൂപ്പര്‍ താരങ്ങളും അന്ഗീകരിച്ചാല്‍ അല്ലെങ്കില്‍ ദിലീപിനെ പോലെ അത്തരം കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിച്ചാല്‍ ഇത്തരം പ്രതിഭാധനരായ പുതിയ സംവിധായകര്‍ മലയാള സിനിമയിലേക്ക് വരും.മലയാള സിനിമ രക്ഷപ്പെടുകയും ചെയ്യും.
kandittu parayam abhiprayam
** aa adsense eduthu onnu thazheku matti aa lay out onnu sariyakku...readinginu interruption anu n doesnt look good there
നിരാശപ്പെടുത്തുന്നു ഭാഗ്യദേവത.എങ്കിലും റിയാലിറ്റിയോട് ചേർന്നു നിൽക്കുന്ന സാധാരണമായ ഒരു കഥ എന്ന നിലയിൽ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്ന ഒരു ചിത്രം കൂടിയെന്നു പറയാം.
ശ്രീദേവിനു നന്ദി
നന്ദി...
കണ്ടിട്ടു പറയാം... :)
രണ്ടു സിനിമയും കണ്ടില്ല, കാണാനിള്ള വകുപ്പും ഇല്ല.
അപ്പൊ ഭാഗ്യദേവത പോരാല്ലേ...അത്രയും വൃത്തികെട്ട ഒരു തീം ആണെന്ന് പറഞ്ഞു തന്നതിന് നന്ദി.
പറഞ്ഞ സ്ഥിതിക്ക് എങ്ങനെ എങ്കിലും പാസഞ്ചര്‍ കാണണം...
ഭാഗ്യദേവത മോശം സിനിമയാണെങ്കില്‍ ഒരു ആഴ്ചകൊണ്ട് പായ്ക്കപ് ചെയ്തേനേ.. ഇപ്പോഴും ഹൌസ് ഫുള്‍ ആയാണ് ഇടത്തരം തീയേറ്ററുകളിലും ഭാഗ്യദേവത പ്രദര്‍ശിപ്പിക്കുന്നത്. ആത്മാവില്ല എന്ന് പറയുന്നത് ബാലിശമാണ്. ഇത് നമ്മുടെ ഉള്ളിലേക്ക് കടന്നുചെന്ന് സംസാരിക്കുന്ന പടമാണ്. കൂടുതല്‍ ഒന്നും പറയണ്ട. ഒരു നോട്ടം...അതുമതി സത്യന് അന്തിക്കാടിന്റെ സിനിമകളില്‍ ഫീല്‍ ഉളവാക്കാന്‍. അതുകൊണ്ടാണ് ജനം ഈ സിനിമ സ്വീകരിച്ചത്. അല്ലാതെ നിങ്ങള്‍ ഈ പറയുന്നതുപോലെ അല്ല.
ഭാഗ്യദേവതയും പാസഞ്ചറും ഞാന്‍ വൈകിയാണ് കണ്ടത്. അതും ഒരേ ദിവസം! മലയാള സിനിമയില്‍ വിരളമായിക്കൊണ്ടിരിക്കുന്ന കലര്‍പ്പില്ലാത്ത ലാളിത്യമുള്ള ഗ്രാമാന്തരീക്ഷം ആണ് ഭാഗ്യദേവതയുടെ ഒരു മേന്മയായിത്തോന്നിയത്. പക്ഷെ, പഴയ സത്യന് സിനിമകളുടെ - ശ്രീനിവാസന്റെയൊ ലോഹിതദാസിന്റെയോ തിരക്കഥകളിലെ "ഷാര്‍പ്പ്നെസ്സ്" ഇല്ലാതായതു പോലെ. ശ്രീദേവ് പറഞ്ഞതു പോലെ ഒരു ധൈര്യക്കുറവ് എനിക്കും തോന്നി.
പാസഞ്ചര്‍ സത്യസന്ധമായ ഒരു ആവിഷ്കാരമാണ് - പറയാനുള്ളത് വളച്ചുകെട്ടുകളില്ലാതെ പറയുന്ന നല്ലൊരു സിനിമ. ഇതു പോലെയുള്ള സംരഭങ്ങള്‍ ഇനിയും ഉണ്ടാവട്ടെ!
Post a Comment