ഒറ്റ ജാലകമുള്ള മുറിയില്‍ കുട്ടിയും കമ്പ്യൂട്ടറും തപസ്സു ചെയ്യുകയായിരുന്നു. ചുവരിടുക്കുകളില്‍ ചിലന്തിവലകള്‍ തൂങ്ങിക്കിടന്നിരുന്നു.
വസന്തത്തിലൂടെ വഴി തെറ്റിവന്ന ഒരു പൂമ്പാറ്റ അന്ന് ചിലന്തിവലയില്‍ കുടുങ്ങി.
തപസ്സുണര്‍ന്നു കുട്ടി ചിരിച്ചു.
"പാവം, നീ പ്യൂപ്പ പൊട്ടിച്ചു പുറത്തുവന്നത് , എട്ടുകാലിയുടെ ഇരയാവുന്ന ഈ നിമിഷത്തിനു വേണ്ടിയായിരുന്നോ..?"
എട്ടുകാലികളെ കാത്തിരിക്കുന്ന എല്ലാ പൂമ്പാറ്റകള്‍ക്കും വേണ്ടി ആ പൂമ്പാറ്റ പറഞ്ഞു;
"എന്റെ മരണം ജൈവികമാണ്. നാളെ അരളിച്ചെടിയില്‍ വീണ്ടുമൊരു പ്യൂപ്പ ജനിക്കും.നീ പടിഞ്ഞാറുമായി ചാറ്റ് ചെയ്യുക.അവിടെ എട്ടുകാലികള്‍ക്ക് നിന്റെ ബുദ്ധി ആവശ്യമുണ്ട്."
പൂമ്പാറ്റ പറഞ്ഞതു കുട്ടിക്ക് മനസ്സിലായില്ലെങ്കിലും അവന്‍ എലിപ്പല്ല് കൊണ്ടു വലതുരന്നു ,കടല്‍കടന്നു പടിഞ്ഞാറോട്ട് പോയി.
3 comments:
എന്തെല്ലാമോ സന്ദേശം ഉണ്ട് അല്ലെ.... നന്നായിട്ടോ
ബുദ്ധി പണയം വെക്കുകയും
നേട്ടമെന്ന് കരുതുന്നത് നഷ്ടമാണെന്ന്
അവസാനം മാത്രം തിരിച്ചറിയുകയും ചെയ്യുന്ന
ഹതഭാഗ്യര്‍ക്ക്...
കമ്പ്യുട്ടറിലെ വലയും കുട്ടിയും തന്നെയല്ലേ കഥാപാത്രങ്ങള്‍...നന്നായീട്ടോ...
Post a Comment