March 30, 2011

നിങ്ങളുടെ ബുദ്ധിയെ ആരാണ് ഹൈജാക്ക്‌ ചെയ്തെടുക്കുന്നത്?

ഓരോ തെരഞ്ഞെടുപ്പും ഒരര്‍ത്ഥത്തില്‍ സ്വയം തിരിച്ചറിയാനും വെളിപ്പെടുത്താനുമുള്ള അവസരമാണ്.
തന്റെ ബുദ്ധിയുടേയും ചിന്തയുടേയും വിവേചന ശേഷിയുടെയും അളവ് സ്വയം ബോധ്യപ്പെടുന്നതിലൂടെയാണ് തിരിച്ചറിവിന്‍റെ വെളിച്ചമുണ്ടാവുന്നത്.
ബാലറ്റ് പേപ്പറില്‍ , ശരികളുടെ പക്ഷത്ത്‌ ഒരു മുദ്ര പതിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിങ്ങള്‍ സ്വയം പ്രകാശിക്കുന്ന ഒരു പൗരനായിത്തീരുകയും ചെയ്യും.

ഏതാണ് നിങ്ങളുടെ പക്ഷം?
ഏതാണ് നിങ്ങളുടെ ശരി?

ഇടതുപക്ഷ വിരുദ്ധനാവുക എന്നത് ഒരു ഫാഷനായിരിക്കുന്ന കാലമാണിത്.കഴിഞ്ഞ നാലുവര്‍ഷവും കേരളത്തിലെ മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധമായി നിലകൊണ്ടു.നിരന്തരം ആക്രമിച്ചുകൊണ്ടേയിരുന്നു.
എന്തുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങള്‍ക്ക് മുന്നിലും ഇടതുപക്ഷം ഒരു പൊതു ശത്രുവായി മാറുന്നു?
മര്‍ഡോക്കിന്‍റെ മാധ്യമങ്ങളുടെ വ്യവസായതാല്‍പര്യങ്ങള്‍ക്ക് എന്തിനാണ് ഇടതുപക്ഷത്തെ ഇത്രയ്ക്കു ഭയം..?
ചിന്തിച്ചിട്ടുണ്ടോ..?

നാലു വര്‍ഷംകൊണ്ടു വികസനം മുരടിച്ചു എന്നാണല്ലോ പരാതി ...എക്സ്പ്രസ്‌ ഹൈവേകളും ഫ്ലൈ ഓവറുകളും കണ്ട് രോമാഞ്ചമണിഞ്ഞാലേ മലയാളിക്ക് സമാധാനമാവൂ.
ബെന്‍സ് കാറുകള്‍ക്ക് പറക്കാന്‍ എട്ടുവരിപ്പാതയുണ്ടാക്കല്‍ മാത്രമല്ല ഒരു സര്‍ക്കാറിന്‍റെ കടമ. ആ പാതയോരത്ത് തളര്‍ന്നിരിക്കുന്ന കുഞ്ഞ് വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കല്‍ കൂടിയാണ്.
ബദല്‍ വികസനം എന്ന ആശയത്തെ കുറിച്ച് ചിന്തിക്കാന്‍ നമ്മെ പഠിപ്പിച്ചത് ഈ സര്‍ക്കാരാണ്.
നീര്‍ത്തടങ്ങളെക്കുറിച്ച് നമ്മോടു സംസാരിച്ചത് ഈ സര്‍ക്കാരാണ്.
മതത്തിന്‍റെ വിഷം തീണ്ടാതെ, 'മതമില്ലാത്ത ജീവനും' ഈ ഭൂമിയിലുണ്ടാകാം എന്ന് നമ്മോടു പറഞ്ഞത് ഈ സര്‍ക്കാരാണ്.
സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന നിങ്ങളുടെ സഹോദരന്‍റെയോ സഹോദരിയുടെയോ പാഠപുസ്തകമെടുത്ത് ഒന്ന് വായിച്ചു നോക്കൂ.നമ്മുടെ വിദ്യാലയങ്ങള്‍ എന്തുമാത്രം ക്രിയാത്മകവും സര്‍ഗാത്മകാവുമാണെന്ന് തിരിച്ചറിയൂ.

ഏതാണ് നിങ്ങളുടെ ശരി?
നിങ്ങളാരുടെ കൂടെയാണ്?

"ഓ..ഈ തെരഞ്ഞെടുപ്പിലൊന്നും ഒരു കാര്യവുമില്ലേന്നെ..എല്ലാ രാഷ്ട്രീയക്കാരും കണക്കാ..ഞാന്‍ വോട്ടു ചെയ്യാനൊന്നുംപോവാറില്ല.."- എന്ന് പറയുന്ന നപുംസക വിഭാകത്തിലാണോ നിങ്ങള്‍ ..?
ചരിത്രത്തില്‍ അത്തരക്കാര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. തോക്കിനെക്കാള്‍ എത്രയോ ശക്തിയുള്ള ബാലറ്റിനെ അവര്‍ക്കെന്നും പേടിയായിരുന്നു.
സമൂഹം നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഇത്തിള്‍ക്കണ്ണികളെപ്പോലെ പിടിച്ചുപറ്റി, അവര്‍ വ്യവസ്ഥിതിയെ തള്ളിപ്പറഞ്ഞു കൊണ്ടേയിരുന്നു.
അവര്‍ക്ക് ജീവിക്കാന്‍ നട്ടെല്ല് എന്ന വസ്തുവിന്‍റെ ആവശ്യമേ ഇല്ലായിരുന്നു...
അവരരുടെ കൂടെയാണോ നിങ്ങള്‍ ..?

5 comments:

Anonymous said...

എന്താ ഒരു കോണ്‍ഫിഡന്‍സു കാണുന്നില്ലല്ലോ ? യു ഡീ എഫ്‌ വരുമെന്നു തോന്നുന്നുണ്ടോ?

Unknown said...
This comment has been removed by the author.
Unknown said...

ഹെന്താ കഥ..

മര്‍ഡോക്കിന്‍റെ മാധ്യമങ്ങളുടെ വ്യവസായതാല്‍പര്യങ്ങള്‍ക്ക് എന്തിനാണ് ഇടതുപക്ഷത്തെ ഇത്രയ്ക്കു ഭയം..?

ചില സമയത്ത് അങ്ങനാണ്, ഒരു ബൂര്‍ഷ്വാ മുതലാളിക്ക് വേറൊരു ബൂര്‍ഷ്വാ മുതലാളിയെ ഭയക്കേണ്ടി വരും.

എക്സ്പ്രസ്‌ ഹൈവേകളും ഫ്ലൈ ഓവറുകളും കണ്ട് രോമാഞ്ചമണിഞ്ഞാലേ മലയാളിക്ക് സമാധാനമാവൂ.

ഹേയ് റോഡു തന്നെ ആവശ്യമില്ല എന്നതാണല്ലോ നമ്മുടെ നയം. അത് കൊണ്ടായിരിക്കും ഉള്ള റോഡില്‍ തന്നെ പരമാവധി കുഴിയടക്കാതെ തോടാക്കിയത്.

ബെന്‍സ് കാറുകള്‍ക്ക് പറക്കാന്‍ എട്ടുവരിപ്പാതയുണ്ടാക്കല്‍ മാത്രമല്ല ഒരു സര്‍ക്കാറിന്‍റെ കടമ.

ശെരിയാ നമ്മുടെ മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ നല്ല ഷോക്ക് അബ്സോര്‍ബര്‍ ഉള്ള കുത്തക ബൂര്‍ഷ്വാ കാറുകള്‍ ഉണ്ട്. അവര് സഞ്ചരിക്കുന്ന റോഡുകള്‍ ഒരു വരി പാത ആയാലും കുഴപ്പമൊന്നുമില്ല, നമ്മടെ പോലിസുണ്ട്, വഴിയൊരുക്കി തരാന്‍. പക്ഷെ അതൊക്കെ നമുക്ക് മാത്രം ബാക്കിയുള്ളവര്‍ അങ്ങനെ സുഖിക്കണ്ട. തോടിലുടെ കുറച്ചു കുലുങ്ങി യാത്ര ചെയ്തു ദുര്‍മേദസ്സ് കളയട്ടെ ബാകി തെണ്ടികള്‍‍.

ആ പാതയോരത്ത് തളര്‍ന്നിരിക്കുന്ന കുഞ്ഞ് വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കല്‍ കൂടിയാണ്.

എന്നിട്ടെത്ര കുഞ്ഞുങ്ങളുടെ ക്ഷേമം അന്വേഷിച്ചാവോ? അത് കൊണ്ടാണോ ഈയിടെ പാതയോരത്ത് തളര്ന്നിരിക്കുന്നവരെയൊന്നും കാണാത്തത്?

പട്ടേപ്പാടം റാംജി said...

തെറ്റിദ്ധാരണകള്‍ മാത്രം പരത്തുന്ന നമ്മുടെ മാധ്യമങ്ങളില്‍ നിന്നാണ് നമ്മള്‍ വാര്‍ത്തകള്‍ അറിയുന്നത്.ചില സത്യങ്ങള്‍ മാത്രം പറയുമ്പോള്‍ അധികവും നുണ കൊണ്ട് നിറക്കുന്നത് നിറയുമ്പോള്‍ അതും ശരിയാണെന്ന് വിശ്വസിച്ച് അട്ടഹസിക്കാനാണ് നമ്മള്‍ക്ക് താല്പര്യം.

ഇഗ്ഗോയ് /iggooy said...

നിലപാടുകളില്‍ വ്യക്തത ഉള്ള എഴുത്ത്. ആശംസകള്‍

Followers